# ‘പ്രോജക്ട് ചർച്ച ചെയ്യാൻ വിളിച്ചു, സ്വയംഭോഗം ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞു’; അശ്ലീലം പറഞ്ഞയാൾക്ക് ആര്യയുടെ ‘പണി’

- Link: https://ml.b4blaze.com/film-news/arya-about-casting-couch
- Published: 2024-01-10T13:04:34+05:30
- Author: Ajay

ബഡായി ബം​ഗ്ലാവ്, ബി​ഗ് ബോസ് തുടങ്ങിയ ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ
താരമാണ് ആര്യ. ഇപ്പോൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റോറികളാണ് ചർച്ചയാകുന്നത്.‘
ഒരു പ്രോജക്ടിനെ കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ വിളിച്ചത്. എന്നാൽ കോൾ 
തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സംസാരത്തിന്റെ രീതിയും ​ഗതിയും മാറി. പിന്നീട് സംഭവിച്ചത്
ചരിത്രം. സംഭാഷണം കേട്ട് ആസ്വദിച്ചോളൂ’, എന്നാണ് ആര്യയയുടെ സ്റ്റോറിയിൽ പറയുന്നത് ആര്യയുടെ
സുഹൃത്താണ് ഇയാളോട് സംസാരിക്കുന്നത്.

നിങ്ങൾ തിരുവനന്തപുരത്ത് ആണോന്ന് ചോദിച്ചാണ് ഇയാൾ സംസാരം തുടങ്ങുന്നത്. അല്ല കാസർകോട്
ആണെന്ന് യുവതി പറയുന്നുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ എന്നാണ് അയാൾ ചോദിക്കുന്നത്.
പിന്നാലെ യുവതി അ​ഡ്രസ് ചോദിക്കുകയും അത് അയച്ച് കൊടുക്കുന്നുമുണ്ട്. വളരെ മോശമായാണ്
അയാൾ സംസാരിക്കുന്നത്. താൻ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya5.jpg?resize
=1080%2C1350&ssl=1)

വിളിച്ചയാളുടെ ഫോൺ നമ്പർ കാണുന്ന തരത്തിലാണ് ആര്യ വീഡിയോ പകർത്തിയിരിക്കുന്നത്. ‘ഇയാൾ
പ്രൊഫഷണൽ ആണോന്ന് അറിയില്ല. സേവനങ്ങൾക്കായി ഈ വിദഗ്ധ മാന്യനെ ബന്ധപ്പെടാമെന്ന് തോന്നുന്നു’
എന്ന് പരിഹാസത്തോടെ ആര്യ സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുൻപും പലതരത്തിലുള്ള
അശ്ലീല കമന്റുകൾ ആര്യയ്ക്ക് നേരെ വന്നിട്ടുണ്ട്. അവയ്ക്ക് എല്ലാം കൃത്യമായ മറുപടികൾ
ആര്യ നൽകുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
