# ഇന്ന് തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ ആണ്, ആര്യ

- Link: https://ml.b4blaze.com/film-news/arya-about-kancheevaram
- Published: 2023-11-12T14:58:34+05:30
- Author: Devika

നിരവധി ആരാധകരുള്ള ആര്യ അഭിനേത്രി എന്നതിൽ  പുറമെ ഒരു മികച്ച സംരംഭക കൂടിയാണ്. ആര്യയുടെ
വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ
ആര്യ  ഇത്തരത്തിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിശേഷമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ആര്യയുടെ ബിസിനെസ്സ് സംരംഭമായ കാഞ്ചീവരത്തിന്റെ നാലാം വാർഷികമാണിന്ന്. കാഞ്ചിവരം തുടങ്ങിയിട്ട്
നാല് വർഷങ്ങൾ പൂർത്തിയാകുകയാണ് ഇന്നത്തെ ദിവസം. ഇപ്പോഴിതാ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya6.jpg?resize
=1080%2C1350&ssl=1)

നാല് വർഷങ്ങൾക്ക് മുൻപ് കാഞ്ചീവരം തുടങ്ങുന്ന സമയത്ത് തന്റെ കാമുകന്റെയും വീട്ടുകാരുടെയും
എല്ലാം സപ്പോർട്ട്  തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആര്യ പറയുന്നത്. അന്ന് തുടങ്ങുന്ന
സമയത്ത് കാഞ്ചിവരം ഇത്ര വലിയ ഒരു വിജയമായി മാറുമെന്ന് താൻ ഒരിക്കലും കരുതിയില്ല എന്നും
താരം പറഞ്ഞു. എന്നാൽ ഇന്ന് ഇത് ഒരു ബ്രാൻഡ് ആയി ഉയർന്നിരിക്കുകയാണ്. അതിൽ തനിക്ക് ഒരുപാട്
സന്തോഷം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇതിലൂടെ  എന്റെ മകളുടെ ഭാവി കൂടുതൽ കരുതൽ
ഉള്ളതാക്കാൻ എനിക്ക് കഴിഞ്ഞു എന്നും ഇന്ന് എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നനാൾ ആണെന്നുമാണ്
ആര്യ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya5.jpg?resize
=1080%2C1350&ssl=1)

കാഞ്ചിവരത്തെ താൻ തന്റെ രണ്ടാമത്തെ കുട്ടിയായിട്ടാണ് കാണുന്നത് എന്നും ആര്യ പറഞ്ഞു.
ഇത് വരെ തന്റെ വിജയത്തിന്റെ ഭാഗമായി നിന്ന എല്ലാവരോടും തന്റെ നന്ദി അറിയിക്കുന്നുവെന്നും
ആണ് ആര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ
നേർന്നു കൊണ്ട് എത്തിയത്. താരത്തിന്റെ ഈ പോസ്റ്റ് വളരെ പെട്ടന്നു ആണ് സോഷ്യൽ മീഡിയയുടെ
ശ്രദ്ധ നേടിയിരിക്കുന്നത്.
