# മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് ആര്യ

- Link: https://ml.b4blaze.com/film-news/arya-about-social-media
- Published: 2024-05-29T10:28:11+05:30
- Author: Devika Rahul

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ മത്സരിക്കാൻ
എത്തിയ കാലം മുതൽ തന്നെ ആര്യയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്കുകൾ വന്നിരുന്നു.
എന്നാൽ അതിനെ എല്ലാം തരണം ചെയ്തു വീണ്ടും തന്റെ അഭിനയ ജീവിതവും ബിസിനെസ്സ് ജീവിതവുമൊക്കെയായി
മുന്നോട്ട് പോകുകയാണ്താരം . എന്നാൽ കാലം എത്ര കഴിഞ്ഞാലും തനിക്കെതിരെ വരുന്ന വിമർശനങ്ങൾ
ഒന്നും അവസാനിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് ആര്യ ഇപ്പോൾ. തന്നോട് അടുത്ത് നിൽക്കുന്നവർ
പോലും കാര്യങ്ങൾ അറിയാതെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ആര്യ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/arya3.jpeg?resize
=640%2C798&ssl=1)

തന്റെ കൂടെ നിൽക്കുന്ന താൻ ഏറ്റവും എടുത്തവർ എന്ന് കരുതുന്നവർക്ക് പോലും സാഹചര്യങ്ങൾ
തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അത് കൊണ്ട് തന്നെ
താൻ കുറച്ച് കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നാണ് ആര്യ ഇപ്പോൾ
പറയുന്നത്. സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് ആര്യ ഈ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ആര്യയുടെ വാക്കുകൾ ഇങ്ങനെ, എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും മേല്‍ ടോക്‌സിറ്റി 
ചൊരിഞ്ഞ് ഒരു തവണ കൂടി എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു. നിങ്ങൾക്ക് 
എല്ലാവര്ക്കും അതിൽ സന്തോഷമായി എന്ന് ഞാൻ വിചാരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya5.jpg?resize
=1080%2C1350&ssl=1)

എനിക്ക് ഒപ്പം നിൽക്കുന്ന എന്റെ ഏറ്റവും അടുത്ത വ്യക്തികൾക്ക് പോലും സാഹചര്യം മനസ്സിലാകാതിരിക്കുന്നത്
എന്നെ വലിയ രീതിയിൽ തന്നെ വേദനിപ്പിച്ചു. ഒരിക്കൽ ഞാൻ ഈ വഴിയിൽ കൂടി കടന്നു പോയതാണ്.
വീണ്ടും അവിടെ കൂടെ തന്നെ പോകാമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്റെ ചുറ്റുപാടും 
കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ടോക്‌സിറ്റിയാണ്. അതുകാരണം എന്റെ ഹൃദയത്തോട് ചേര്‍ന്നു
നില്‍ക്കുന്ന ആളുകളെ ഞാന്‍ വെറുക്കുന്നതിലേക്ക് പോലും ഇത് കൊണ്ട് വന്ന് എത്തിച്ചേക്കാം.
അത് കൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് നാളത്തേക്ക് ഞാൻ ബ്രേക്ക് എടുക്കുന്നു.
കുറച്ച് നാളുകൾക്ക് ശേഷം ഇവിടേക്ക് തിരിച്ച് വരുന്നതാകും എന്നുമാണ് ആര്യ പറഞ്ഞത്.
