# പുതിയ സന്തോഷം അറിയിച്ച് ആര്യ, ആശംസകളുമായി ആരാധകരും!

- Link: https://ml.b4blaze.com/film-news/arya-badai-new-happiness
- Published: 2021-03-23T10:00:46+05:30
- Author: Sreekumar

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ
കൂടി നിരവധി ആരാധകരെ ആണ് ആര്യ നേടിയെടുത്തത്. അതിന് മുൻപ് തന്നെ മിനിസ്‌ക്രീനിലും ബിഗ്
സ്ക്രീനിലും നിറഞ്ഞു നിന്നെങ്കിലും പരുപാടിയിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് കൂടുതൽ
ആരാധകരെ നേടാൻ കഴിഞ്ഞത്. പരിപാടിയിലെ ആര്യയുടെ പ്രകടനങ്ങൾ ഇഷ്ട്ടം അല്ലാത്ത മലയാളികൾ
കുറവായിരുന്നു. എന്നാൽ ആ ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകർക്ക് ആര്യയോടുള്ള താൽപ്പര്യം
നേരെ വിപരീതമായി. അത്രയും നാൾ ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല പിന്നീട് ബിഗ്
ബോസ്സിൽ ആളുകൾ കണ്ടത്. പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്നും
പ്രേക്ഷകർ ആര്യയെയും മറ്റ് മത്സരാർത്ഥികളെയും ഓർക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ 
താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ
പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

![Arya image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya-image.
jpg?resize=768%2C960&ssl=1)

Arya image

വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയാണെങ്കിലും ഇത്
വരെ നായികയായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ നായികയായി
അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന് ഇപ്പോൾ. “എനിക്കുണ്ടായിരുന്ന മറ്റൊരു
വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ്
ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന
കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്നം യഥാര്‍ഥ്യമാകുന്നത്
ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്. വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും
പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ്
ഞങ്ങളുടെ ഈ സിനിമ. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ
ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു
ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും
ഒരായിരം നന്ദി” എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചിരിക്കുന്നത്.

![Arya Badai](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Arya-Badai.
jpg?resize=815%2C603&ssl=1)

Arya Badai
