# അച്ഛന്റെ കുഞ്ഞു മകളുടെ വിവാഹം ഉടന്‍! അച്ഛന് കൊടുത്ത വാക്ക് പാലിച്ച് ആര്യ

- Link: https://ml.b4blaze.com/film-news/arya-facebook-post-about-sister-marriage
- Published: 2022-06-14T14:57:16+05:30
- Author: Anu

അവതാരകയായും ബഡായി ബംഗ്ലാവിലും തിളങ്ങി ഏെറ ആരാധകരുള്ള താരമാണ് ആര്യ. മുന്‍ ബിഗ്‌ബോസ്
താരവുമാണ് ആര്യ. സോഷ്യല്‍ ലോകത്തും സജീവമാണ് താരം. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും
മകള്‍ സോയയെ കുറിച്ചുമെല്ലാം ആര്യ തുറന്ന് പറയാറുണ്ട്.

അച്ഛനോട് ഏറ്റവും അടുത്ത മകളായിരുന്നു ആര്യ. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ
നഷ്ടമായിരുന്നു അച്ഛന്റെ വിയോഗമെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പിറന്നാള്‍
ദിനത്തില്‍ ആര്യ പങ്കുവച്ച മനസ്സുനിറയ്ക്കുന്ന കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/arya-2.jpg?resize
=1200%2C628&ssl=1)

സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞാണ് ആര്യ കുറിപ്പ്
തുടങ്ങുന്നത്. ഇപ്പോള്‍ അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും അധികം സന്തോഷിയ്ക്കുന്ന
നിമിഷം ആയിരുന്നേനെ ഇത്. സഹോദരിയുടെ വിവാഹത്തെ കുറിച്ചാണ് ആര്യ അച്ഛനോടുള്ള കുറിപ്പില്‍
പറയുന്നത്.

അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും. മരണത്തിന് മുന്‍പ് പറഞ്ഞ
പ്രോമിസ് ഇപ്പോഴും തനിക്ക് ഓര്‍മയുണ്ടെന്നും ആര്യ പറയുന്നു. അത് പൂര്‍ത്തിയാക്കാന്‍
ഞാന്‍ ശ്രമിയ്ക്കുന്നു. ഈ സമയത്താണ് അച്ഛന്‍ എനിക്കൊപ്പം വേണം എന്ന് ഏറ്റവും അധികം 
ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛനുണ്ടാവും എന്നും ആര്യ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/arya-1.jpg?resize
=1200%2C628&ssl=1)

ആര്യയുടെ അനുജത്തി അഞ്ജനയുടെ വിവാഹം അച്ഛന്റെ സ്വപ്‌നമായിരുന്നു.
 വിവാഹ നിശ്ചയം കഴിഞ്ഞ
വര്‍ഷം നടന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ
വിവാഹം നല്ല രീതിയില്‍ നടത്തണം എന്ന് മാത്രവുമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും
വിവാഹം നീണ്ടു പോയി, ഇനി ദിവസങ്ങള്‍ക്ക് അകം തന്നെ ഉണ്ടാവും എന്ന സന്തോഷ വാര്‍ത്തയാണ്
ആര്യ പങ്കുവച്ചിരിക്കുന്നത്.

 

 
