# അവസരം കുറയും തോറും ഗ്ലാമർ ഫോട്ടോഷൂട്ട് കൂടി വരും, ആര്യയ്‌ക് നേരെ വിമർശനം!

- Link: https://ml.b4blaze.com/film-news/arya-new-photos
- Published: 2021-01-06T10:24:59+05:30
- Author: Sreekumar

പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ, ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്, ബിഗ്‌ബോസിൽ
എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും
തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്
സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ
ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ
എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്.
ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും 
മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

![Arya started youtube channel](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/11/Arya-started-youtube-channel.jpg?resize=960%2C540&ssl=1)

Arya started youtube channel

സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
തന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാൻ ആര്യ മറക്കാറില്ല.
അത് കൊണ്ട് തന്നെ ആര്യയ്ക്ക് ഒരുപാട് സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ്
ബോസിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് വിമർശകർ കൂടിയത്. അത് വരെ പ്രേഷകരുടെ മനസ്സിൽ 
ആര്യയെ കുറിച്ചുണ്ടായിരുന്ന ചിത്രങ്ങൾ ബിഗ് ബോസ്സിൽ എത്തിയപ്പോൾ തകരുകയായിരുന്നു. മറ്റൊരു
ആര്യയെ ആയിരുന്നു പ്രേക്ഷകർ പരുപാടിയിൽ കണ്ടത്. ആര്യ തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ 
മീഡിയയിൽ പങ്കുവെക്കുമ്പോൾ മോശം കമന്റുകളുമായി ഒരു കൂട്ടർ സ്ഥിരം വരാറുണ്ടായിരുന്നു.
ഇപ്പോൾ അത്തരത്തിൽ ആര്യ പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് വിമർശനവുമായി എത്തിയിരിക്കുകയാണ്
ഒരുകൂട്ടം ആളുകൾ.

ആര്യ ഈ കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളിൽ നിന്നൊരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അതിനാണ് ഒരുകൂട്ടം ഞരമ്പ് രോഗികൾ മോശം കമെന്റുകൾ കൊടുത്തിരിക്കുന്നത്. ‘അവളുടെ നോട്ടം
അത്ര ശരിയല്ല’, ‘അവസരങ്ങൾ കുറയും തോറും നടിമാരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കൂടിവരുന്നു..’
എന്നൊക്കെയാണ് ആളുകൾ കമെന്റ് ചെയ്തിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് താരത്തിന്റെ 
ചിത്രത്തിന് നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നത്. എന്നാൽ തനിക്ക് നേരെ ഉണ്ടായ ഈ വിമര്ശനങ്ങളോടെ
ആര്യ ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ ഒരു റിയാലിറ്റി ഷോയുടെ
അവതാരകയായി എത്തുകയാണ് ആര്യ.
