# എന്റെ ലോകം അർത്ഥപൂർണ്ണമാക്കുന്നത് നിങ്ങൾ ആണ്, ആര്യ

- Link: https://ml.b4blaze.com/film-news/arya-new-post
- Published: 2023-09-16T08:55:22+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. അഭിനേത്രിയാണ് അവതാരികയായും ബിസിനെസ്സ്
സംരംഭകയായും എല്ലാം തന്റെ കഴിവ് തെളിയിക്കുന്ന ആര്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഏഷ്യാനെറ്റിൽ
സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിൽ ആര്യ മത്സരിക്കാനെത്തിയിരുന്നു. ശക്തമായ മത്സരം തന്നെയാണ്
ആര്യ പരുപാടിയിൽ കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരം ശ്രദ്ധ
നേടുകയും ചെയ്തിരുന്നു. എന്നാൽ പരുപാടിയിൽ പങ്കെടുത്തതോടെ താരത്തിന് വിമർശകരുടെ എണ്ണവും
കൂടി. നിരവധി പേരാണ് ആര്യയുടെ രീതികളെ വിമർശിച്ച് കൊണ്ട് വന്നത്. എന്നാൽ ബിഗ് ബോസ്സിൽ
നിന്ന് പുറത്ത് വന്നതിന് ശേഷവും ശക്തമായ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആര്യയ്ക്ക് എതിരെ
ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya6.jpg?resize
=1080%2C1350&ssl=1)

എന്നാൽ അതിനെ എല്ലാം അതിന്റേതായ രീതിയിൽ നേരിടാനും താരത്തിന് കഴിഞ്ഞു. നിരവധി പരിപാടികളും
സ്റ്റേജ് പ്രോഗ്രാമുകളും ബിസിനസ്സും എല്ലാമായി തിരക്കിലാണ് താരം. ഏഷ്യാനെറ്റിൽ അവതാരകയായും
താരം എത്തുന്നുണ്ട്. ഈ തിരക്കുകൾക്ക്‌ എല്ലാം ഇടയിലും തന്റെ വിശേഷങ്ങൾ ആര്യ ആരാധകരുമായി
പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. 
കഴിഞ്ഞ ദിവസം ആയിരുന്നു ആര്യയുടെ പിറന്നാൾ. തന്റെ പിറന്നാളിൽ ആശംസകൾ അറിയിച്ച് വന്ന
എല്ലാവര്ക്കും നന്ദി അറിയിക്കുകയാണ് ആര്യ ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya5.jpg?resize
=1080%2C1350&ssl=1)

ആര്യ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, എല്ലാവര്ക്കും നന്ദി, എന്റെ പിറന്നാളിന് എനിക്ക് 
ആശംസ അറിയിക്കാന്‍ കുറച്ചു നേരമെങ്കിലും മാറ്റിവച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. അത് വെറുമൊരു
ആശംസയല്ല, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാന്‍ നിങ്ങളുടെ എല്ലാം ജീവിതത്തില്‍ 
ഒരു ഭാഗമാണെന്ന തോന്നലില്‍ നിന്നു വരുന്നതാണ്. നിങ്ങളുടെ ആശംസകളുടെയും സ്‌നേഹത്തിന്റെയും
പ്രവാഹമായിരുന്നു എന്റെ സോഷ്യല്‍ മീഡിയയിലും ഇന്‍ ബോക്‌സിലും എല്ലാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/arya2.jpg?resize
=1080%2C1350&ssl=1)

ഒരുപാട് സന്തോഷം ഉണ്ട്. ഒപ്പം എന്റെ കുടുംബത്തോടും. എന്നെ ആഘോഷിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും
നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ ഓരോരുത്തരും എന്റെ
ജീവിതത്തിന്റെ ഭാഗമായതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇനി ജീവിതത്തില്‍ ഇതിനപ്പുറം ഒന്നും
എനിക്ക് വേണ്ട. ഞാന്‍ പേരുകള്‍ എടുത്തു പറയുന്നില്ല, അവരോരുത്തരും ആരാണെന്ന് നിങ്ങള്‍ക്ക്
സ്വയം അറിയാം. എന്റെ ലോകം അര്‍ത്ഥവത്താക്കുന്നത് നിങ്ങളോരോരുത്തരുമാണ് എന്നുമാണ് ആര്യ
പോസ്റ്റിൽ പറയുന്നത്.
