# ഈ മനോരോഗം ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല !! എന്റെ ചെറിയ മകളെ പോലും വെറുതെ വിടുന്നില്ല, പൊട്ടിത്തെറിച്ച് ആര്യ

- Link: https://ml.b4blaze.com/film-news/arya-reveals-about-cyber-attack
- Published: 2020-04-04T12:27:34+05:30
- Author: Rahul

നടിയും അവതാരികയും ആയ ആര്യ ഏറെ പ്രശസ്തയാണ്, ബഡായി പേരിലാണ് ആര്യ കൂടുതൽ പ്രശസ്ത, ഏഷ്യാനെറ്റ്
അവതരിപ്പിച്ച ബിഗ്‌ബോസിൽ ആര്യയും മത്സരാർത്ഥി ആയിരുന്നു. വളരെ നല്ലൊരു മത്സരാർത്ഥി 
ആയിരുന്നു ആര്യ. കൊറോണ പടർന്നു പിടിച്ചതോടെ ഷോ നിർത്തി വെക്കുകയായിരുന്നു.ഷോയിൽ നിന്നും
ഇറങ്ങിയതിനു ശേഷം നിരവധി ട്രോളുകൾക്കും സൈബർ ആക്രമണത്തിനും ഇരയായിരുന്നു ആര്യ. ഇപ്പോൾ
അതിനെതിരെ രംഗത് വന്നിരിക്കുകയാണ് ആര്യ, ഇനിയും ഇതെന്ക്കി സഹിക്കാൻ പറ്റില്ല.  കൊറോണയെ
തുടർന്ന് നാട് പ്രതിരോധത്തിൽ ആയതിനാലാണ് ഇപ്പോൾ ഒന്നിനും ഇല്ലാത്തതെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ
കുറിച്ചു.

![Arya image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya-image.
jpg?resize=768%2C960&ssl=1)

Arya image

ആര്യ പറയുന്നത് ഇങ്ങനെ, എല്ലാ ഷോയിലും ആളുകൾക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയ് കാണും,
ഞാനും ഈ ഷോയിലെ ഒരു മത്സരാർത്ഥി ആയിരുന്നു.ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും
ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും.
ഒരു മത്സരാർത്ഥി എന്ന നിലയിൽ ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ്
ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ അതിന്റെ അർഥം നിങ്ങൾക്ക് എന്നെ
അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്.
പക്ഷേ, അത് നല്ല രീതിയിൽ ഉപയോഗിക്കണം.

![arya-badai](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/arya-badai-
1.gif?resize=960%2C540&ssl=1)

ഒരു പബ്ലിക്‌പ്രൊഫൈൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് ആരേയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന്
കരുതരുത്. എല്ലാത്തിനും ഒരുപരിധിയുണ്ട്. ഞങ്ങളിൽ മിക്കവരും പ്രത്യേകിച്ച് സ്ത്രീകൾ 
ഈ അവസ്ഥ നേരിടുന്നുണ്ട്. അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്ന്
ഞാൻ ഉറപ്പ് നൽകുന്നു.എന്നോട് പലരും പറഞ്ഞതാണ് ഇതെല്ലം ക്ഷമിക്കാൻ ഞാൻ ഇത്രയും നാൾ ക്ഷമിക്കകുകയും
ചെയ്തു, എന്നാൽ ഇപ്പോൾ എന്റെ കുഞ്ഞു മകളെ കൂടി ഇതിനു ഇരയാക്കുകയാണ്, ഇനി ഇത് എനിക്ക്
സഹിക്കാൻ ആകില്ല എന്ന് ആര്യ പറയുന്നു.

ആര്യയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്, ഇവരെ ഒന്നും വെറുതെ വിടരുതെന്ന്
ആര്യയുടെ പ്രേക്ഷകർ പറയുന്നു.
