# മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി നൽകി താരം

- Link: https://ml.b4blaze.com/film-news/arya-reveals-bout-her-daughter
- Published: 2020-03-27T12:29:57+05:30
- Author: Rahul

റിയാലിറ്റി ഷോകളിലൂടെ ഏറെ പ്രശസ്തയാണ് ആര്യ, ഇപ്പോൾ ബിഗ്‌ബോസ് പരമ്പരയിൽ താരം എത്തിയതോടെ
പ്രേക്ഷക പ്രീതി താരത്തിന് കൂടിയിരിക്കുകയാണ്. കൊറോണ പകരുന്ന സഹചാര്യത്തിൽ ബിഗ്‌ബോസ്
നിർത്തി വെച്ചിരിക്കുകയാണ്.ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്ത
ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍
താന്‍ വീട്ടില്‍ തന്നെ കഴിയുകയാണ് എന്നാണ് മകളെ ഉമ്മവെക്കുന്ന ചിത്രത്തിനൊപ്പം താരം
കുറിച്ചത്.

![Arya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya.jpg?resize
=670%2C960&ssl=1)

Arya

കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തത്, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു
വിമര്‍ശകന്റെ കമന്റ്. ‘എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന്
കൊറോണ ബാധ ഏല്‍ക്കും എന്നതിനെ പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. കൂടുതല്‍ ഒന്നും
പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല.

ജീവന് തന്നെ ഭീഷണിയായ വൈറസില്‍ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും
എന്നാല്‍ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി
കുറിച്ചു. ആര്യയെ പിന്തുണച്ച്‌ നിരവധി ആളുകളാണ് രംഗത്തുവന്നത്.എന്നെക്കുറിച്ചും മകളെക്കുറിച്ചും
അന്വേഷിക്കുന്നവരോട്… ഞാനും എന്റെ കുഞ്ഞ് മോളും നന്നായി ഇരിക്കും. കഴിഞ്ഞ ഒരാഴ്ചയായി
ഞങ്ങള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ്.

![Arya image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya-image.
jpg?resize=768%2C960&ssl=1)

Arya image

ലെറ്റ്സ് ഫൈറ്റ് കൊറോണ ദിവസങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചു സന്തോഷത്തോടെ ആഘോഷിക്കുകയാണ്. 
ഈ സമയവും കടന്നുപോകും. ഇതിനെ നമുക്ക് ഒന്നിച്ചു നേരിടാം. സുരക്ഷിതരായിരിക്കൂ. വീട്ടില്‍
ഇരിക്കൂ. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥക്കൂ. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
ഈ ചിത്രത്തില്‍ എന്റെ കുഞ്ഞ് ഉള്ളതിനാല്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ഇന്‍ബോക്സില്‍
വൃത്തികേട് അയക്കാം. എല്ലാ തരത്തിലുള്ള വിമര്‍ശനങ്ങളും അതില്‍ സ്വീകരിക്കും. നന്ദി-
എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.
