# അവൾ അദ്ദേഹത്തിനൊപ്പം കഴിഞ്ഞോട്ടെ, മകളെക്കുറിച്ച് ആര്യ

- Link: https://ml.b4blaze.com/film-news/arya-says-about-her-husband
- Published: 2020-10-30T10:02:49+05:30
- Author: Rahul

പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ, ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്, ബിഗ്‌ബോസിൽ
എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും
തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്
സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്.
  ഏറെ കാലമായി ആര്യയും രോഹിത്തും വേര്‍പിരിഞ്ഞാണ്
താമസിക്കുന്നത്. മുന്‍പ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചല്ലെന്നും
എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ വ്യക്തമാക്കിയത്.മിനിസ്‌ക്രീനിലൂടെ
പ്രേക്ഷകര്‍ക്ക് സുപരിചിതയായ അര്‍ച്ചന രോഹിത്തിന്റെ സഹോദരിയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ
ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകള്‍ക്കൊക്കെ റോയ എത്താറുണ്ട്.കഴിഞ്ഞ ദിവസം വിജയജശമി
ദിനത്തില്‍ രോഹിത്തിന്റെ അമ്മയ്ക്കൊപ്പം പൂജയില്‍ പങ്കുകൊളളുന്ന റോയയുടെ ചിത്രങ്ങള്‍
രോഹിത്ത് പങ്കുവച്ചിരുന്നു. രോഹിത്ത് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ ഇത്തവണ
കമന്റുമായി ആര്യ എത്തിയിരുന്നു.

![Arya image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya-image.
jpg?resize=768%2C960&ssl=1)

Arya image

 വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച്‌
തങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ മകളെക്കുറിച്ചും
മുന്‍ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആര്യയുടെ മകളായ
ഖുഷി അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. അടുത്തിടെയായിരുന്നു മകള്‍ അച്ഛന്‍രെ വീട്ടിലേക്ക്
പോയത്
