# ആശ ശരത്തിന്റെ ആദ്യത്തെ ജോലി! ആദ്യ ശമ്പളം ഇന്നും സ്വത്തായി കണക്കാക്കുന്നു എന്ന് താരം!

- Link: https://ml.b4blaze.com/film-news/asha-sarath-about-her-work-as-rj
- Published: 2022-08-29T12:10:56+05:30
- Author: Sreekumar

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശാ ശരത്ത്. നൃത്ത കലവഴി സീരിയലിലേക്കും
അവിടുന്ന് സിനിമയിലേക്കും എത്തിയ താരം, ഇപ്പോഴിതാ തന്റെ ആദ്യത്തെ ജോലിയെ കുറിച്ചും 
പ്രതിഫലത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. മിര്‍ച്ചി മലയാളം റോഡിയോയിലെ അഭിമുഖത്തില്‍
നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താനും കരിയര്‍ ആരംഭിച്ചത് ഒരു റേഡിയോ ജോക്കി
ആയിട്ടാണ് എന്ന് ആശാ ശരത്ത് പറയുന്നു.

![Asha sharath](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Asha-
sharath-9.jpg?resize=1080%2C1350&ssl=1)

പത്ത് വര്‍ഷത്തോളം റേഡിയോ ജോക്കിയായി ജോലി ചെയ്ത വ്യക്തിയാണ് ഞാന്‍ എന്ന് ആശ ശരത്ത്
പറഞ്ഞു. യുഎഇയിലെ റേഡിയോ ഏഷ്യയിലാണ് താരം ജോലി ചെയ്തിരുന്നത്. ഭയങ്കരമായിട്ട് ഞാന്‍
എന്‍ജോയ് ചെയിരുന്ന ഒരു ജോലി ആയിരുന്നു ആര്‍.ജെ ആയി ഇരിക്കുന്നത് എന്ന് താരം പറയുന്നു,
അപ്പോഴും അതൊരു ജോലി ആയിട്ട് ഞാന്‍ ഒരിക്കലും കണക്കാക്കിയിരുന്നില്ല എന്നും ആശ അഭിമുഖത്തില്‍
വെച്ച് പറഞ്ഞു. ഇപ്പോഴത്തെ ഒരു റേഡിയോ ശൈലി അല്ലായിരുന്നു പണ്ട് ഉണ്ടായിരുന്നത്

![Asha sharath (8)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/
Asha-sharath-8.jpg?resize=1440%2C1440&ssl=1)

എന്നും നടി പറയുന്നു. റേഡിയോ ഫീല്‍ഡില്‍ അന്ന് ഉണ്ടായിരുന്ന ഗുരുക്കന്മാര്‍ പറഞ്ഞ് 
തന്നെ ഓരോ പാഠങ്ങളും നിര്‍ദേശങ്ങളും പാലിച്ചാണ് ജോലി ചെയ്തത്.. പ്രഗത്ഭരായ ഗുരുക്കന്മാര്‍
ആയിരുന്നു. അന്ന് മലയാളം വാക്കുകള്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ.. ഇംഗ്ലീഷ് വാക്കുകള്‍
സംസാരിക്കുമ്പോള്‍ വരാന്‍ പാടില്ല… അങ്ങനെയൊക്കെ പഠിപ്പിച്ചിട്ടുള്ള ഒരു കാലത്താണ് 
ഞാന്‍ വര്‍ക്ക് ചെയ്തത്.

![Asha sharath (7)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/
Asha-sharath-7.jpg?resize=553%2C692&ssl=1)

1995 കാലഘട്ടം ആയിരുന്നു അത്. ഇന്നും ആ ഓര്‍മ്മകള്‍ ഉള്ളില്‍ ഉണ്ട്. ആദ്യം വാങ്ങിയ 
ശമ്പളം അവിടെ നിന്നായിരുന്നു.. ഇനി എന്തൊക്കെ ജോലികള്‍ ചെയ്താലും അന്ന് റോഡിയോയില്‍
നിന്ന് കിട്ടിയ ആ ആദ്യത്തെ വേതനം എന്നും ഒരു സ്വത്തായി ഞാന്‍ കണക്കാക്കും എന്നും താരം
കൂട്ടിച്ചേര്‍ത്തു.
