# ‘നാണമില്ലേ മനുഷ്യ നിങ്ങക്ക്’ ആശ ശരതിന്റെ ‘ഖെദ്ദ’ ടീസര്‍ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/asha-sarath-kedda-trailer-released
- Published: 2022-11-26T17:59:41+05:30
- Author: Gargi

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ എന്ന സിനിമയിലെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന
വേഷങ്ങളില്‍ എത്തുന്നു. ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന
പ്രേത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും
അഭിനയിക്കുന്നത്.

![Asha sharath](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/cropped-
Asha-sharath-3-Copy.jpg?resize=640%2C853&ssl=1)

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി നായര്‍. ബിജിപാലാണ് പശ്ചാത്തല 
സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി നായര്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ശ്രീവല്‍സന്‍
ജെ മേനോന്‍, ഗാനരചന മനോജ് കുറൂര്‍,കോസ്റ്റ്യൂം അശോകന്‍ ആലപ്പുഴ, മേക്കപ്പ് പട്ടണം ഷാ,
സുബിന്‍ ലളിത, ആര്‍ട്ട് രാജേഷ് കല്‍പ്പത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്,
അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജേന്ദ്രന്‍, സൗണ്ട് ഡിസൈന്‍ റോബിന്‍ കുഞ്ഞുകുട്ടി,
മനോജ് കണ്ണോത്ത്.നൃത്തം ബിജു ധ്വനിതരംഗ്. സ്റ്റില്‍സ് വിനീഷ് ഫ്ലാഷ് ബാക്ക്, പി ആര്‍
ഒ മഞ്ജു ഗോപിനാഥ്.
