# അച്ഛാ.. എന്നു നെഞ്ചുപൊട്ടി വിളിച്ച് ആശാ ശരത്ത്..!

- Link: https://ml.b4blaze.com/film-news/asha-sharath-about-gk-pillai
- Published: 2021-12-31T14:15:07+05:30
- Author: Rahul

കുങ്കുമപ്പൂവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയമായ താരമാണ് ആശാ ശരത്ത്. അന്ന് താരത്തിന്റെ
അച്ഛനായി അഭിനയിച്ച താരമാണ് ഇന്ന് നമ്മളെ വിട്ട് വിടപറഞ്ഞത്. ജികെ പിള്ള ഇന്ന് രാവിലെ
ആണ് 97 വയസിൽ അന്ത്യം. അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമ മേഖലയും സീരിയൽ മേഖലയും 
ഒരുപോലെ ഞെട്ടിച്ചു. ഇപ്പോൾ ആശാ ശരത്തിന്റെ കണ്ണീരലിയിക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/gkpillai.jpg?resize
=600%2C338&ssl=1)

അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ.. തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ്
അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം
അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും
വേദനയുമാകുന്നു. മലയാള സിനിമയിൽ ഏറ്റവും പ്രായമുള്ള നടൻ കൂടിയായിരുന്നു അദ്ദേഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Asha-Sarath-in-Varsham-
_3_.jpg?resize=1024%2C1532&ssl=1)
