# പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നു !! താൽപ്പര്യം പ്രകടിപ്പിച്ച് ആഷിക് അബു

- Link: https://ml.b4blaze.com/film-news/ashik-abu-decided-to-make-a-film-with-pinarayi-life
- Published: 2020-03-21T10:07:17+05:30
- Author: Rahul

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് വെളുപ്പെടുത്തി
ആഷിക് അബു. ആഷിക് അബു തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തില്‍ ആണ്
ഈ കാര്യം വെളുപ്പെടുത്തിയത്. എന്നെങ്കിലും ഒരിക്കൽ തനിക്ക് ഒരു രാഷ്ട്രീയ നായകന്റെ 
ജീവിതം സിനിമയാക്കുവാൻ അവസരം കിട്ടുവാണെങ്കിൽ അത്  പിണറായിയുടെ ജീവിതം ആയിരിക്കും എന്നാണ്
ആഷിക് അബു വ്യക്തമാക്കിയിരിക്കുന്നത്.

![pinarayi](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/pinarayi.
jpg?resize=780%2C470&ssl=1)

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ആഷിക് അബു സാമൂഹികവും രാഷ്ട്രീയവുമായ
വിഷയങ്ങളില്‍ അഭിപ്രായങ്ങളും നിലപാടുകളും പറയാറുണ്ട്.

![pinarayi-vijayan (1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/pinarayi-vijayan-1.jpg?resize=845%2C440&ssl=1)

എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് പിണറായി വിജയന്റെ
ജീവിതം സിനിമ എടുക്കാന്‍ പദ്ധതിയുണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.നിപ്പ വൈറസ്
പടര്‍ന്നപ്പോള്‍ കേരളം സ്വീകരിച്ച മാതൃകാ പരമായ നടപടികള്‍ വൈറസ് എന്ന സിനിമയിലൂടെ ആഷിഖ്
അബു വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.
