# താരവിവാഹത്തിനൊരുങ്ങി കോളിവുഡ്!! നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു

- Link: https://ml.b4blaze.com/film-news/ashok-selvan-and-keerthi-pandian-wedding-date
- Published: 2023-08-13T19:43:11+05:30
- Author: Anu

തെന്നിന്ത്യന്‍ സിനിമാലോകത്ത് വീണ്ടും താര വിവാഹം. പോര്‍ തൊഴില്‍ താരം അശോക് സെല്‍വനും
നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു. പോര്‍ തൊഴില്‍ എന്ന ചിത്രം ഹിറ്റായിരുന്നു.
ഇരുവരുടെയും വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍.
മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്റെ
സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍.
  പാ രഞ്ജിത്ത് ചിത്രം ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍
അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനേകം സിനിമകളില്‍ നായിക
വേഷത്തില്‍ എത്തിയ കീര്‍ത്തിയുടെ ‘അന്‍പ് ഇറക്കിനായാള്‍’ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ
നേടിയിരുന്നു.  മലയാള സിനിമ ‘ഹെലന്റെ’ റീമേക്കായിരുന്നു ‘അന്‍പ് ഇറക്കിനായാള്‍’ ചിത്രം.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ ഒരു 
പ്രധാന വേഷത്തില്‍ അശോക് സെല്‍വന്‍ എത്തിയിരുന്നു.
