# കാത്തിരുന്ന സന്തോഷം തേടിയെത്തിയത് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, സന്തോഷം പങ്ക് വച്ച് അശോകന്‍

- Link: https://ml.b4blaze.com/film-news/ashokan-share-his-happiness
- Published: 2021-11-28T09:26:44+05:30
- Author: Rahul

ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ സ്ഥാനമുറപ്പിച്ച നടനാണ് അശോകന്‍.
ഇപ്പോഴിതാ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച സന്തോഷത്തെ കുറിച്ച് ആരാധകരുമായി പങ്ക്
വച്ചിരിക്കുകയാണ് നടന്‍ ഇപ്പോള്‍. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം 
അഭിനയിക്കുന്നതാണ് അശോകന്റെ സന്തോഷം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍
നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമരം എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അശോകന്‍ അവസാനം അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/ashokan-1.jpg?resize
=960%2C540&ssl=1)

**അശോകന്റെ വാക്കുകള്‍**– 30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍
അതിലൊരു പ്രത്യേകത തന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്.ചെയ്ത സിനിമകളില്‍ നിന്നെല്ലാം 
വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട്
പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. തന്റെ കഥാപാത്രവും. മമ്മൂക്കയുടെതും
വളരെ വ്യത്യസ്തമായ ഒരു വേഷമാണ്.മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ
സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്
