# പ്രണവ് ഒന്നും മിണ്ടിയില്ല..!! വരുന്നിടത്ത് വെച്ച് കാണാമെന്ന് ഉറപ്പിച്ച് നിന്നു..!! അശ്വത് പറയുന്നു

- Link: https://ml.b4blaze.com/film-news/ashwath-about-pranav-mohanlal
- Published: 2022-01-23T15:13:49+05:30
- Author: Rahul

വിനീത് ശ്രീനിവാസന്റെ ഒരു പ്രണയകഥകൂടി മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൃദയം നിറച്ച്
ഹൃദയം സിനിമ, സിനിമാ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആയി
എത്തിയ സിനിമയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രം ആയിരുന്നു 
പ്രണവിന്റെ സുഹൃത്തിന്റെ വേഷം. ആ വേഷം വെള്ളിത്തിരയില്‍ എത്തിച്ചത് അശ്വത് ലാല്‍ ആണ്.
പ്രണവിന്റെ കൂട്ടുകരാനായ ആന്റണി എന്ന കഥാപാത്രത്തെയാണ് യുവ നടന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/collage-1642771906-
300x169.jpg?resize=1019%2C574&ssl=1)

ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്ത് പ്രണവുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്
അശ്വത്. പ്രണവുമായി കുറേ സീനുകള്‍ ഒരുമിച്ചുള്ള തനിക്ക് പ്രണവിനോട് ഒരു ബോണ്ട് ഉണ്ടാക്കിയെടുക്കാന്‍
സാധിക്കാതിരുന്ന അവസ്ഥയെ കുറിച്ചാണ് അശ്വത് ലാല്‍ തുറന്ന് പറയുന്നത്. പ്രണവിനെ കുറിച്ച്
അശ്വത് പറഞ്ഞത് ഇങ്ങനെയായിരുന്നു… താനും പ്രണവും തമ്മില്‍ ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/pranav-300x169.jpg?
resize=863%2C486&ssl=1)

പക്ഷെ പ്രണവും താനും തമ്മില്‍ ഒരു ബോണ്ടിംഗ് വന്നിരുന്നില്ല. താന്‍ പ്രണവിന്റെ കഥാപാത്രത്തോട്
ദേഷ്യപ്പെടുകയും, തമാശ പറയുകയും എല്ലാം വേണം. അതൊക്കെ നന്നായി ചെയ്യണമെങ്കില്‍ പ്രണവുമായി
അടുപ്പം ഉണ്ടാക്കണം. തനിക്ക് അതിന് സാധിച്ചുമില്ല. അങ്ങനെ ഈ വിഷമം താന്‍ വിനീതേട്ടനോട്
പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതൊക്കെ ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു. രണ്ടും
കല്‍പ്പിച്ചാണ് നിന്നത്. തനിക്ക് സിനിമയെ കുറിച്ച് അധികം അറിവില്ല എന്തെങ്കിലും താന്‍
ചെയ്യുമ്പോള്‍ ബുദ്ധിമുട്ടായി തോന്നിയാല്‍ പറയണമെന്ന് പ്രണവിനോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/aswathh-300x169.
jpg?resize=911%2C513&ssl=1)

താന്‍ പറഞ്ഞ് കഴിഞ്ഞ് പ്രണവ് തന്നെ ആശ്വസിപ്പിച്ച് എന്തെങ്കിലും പറയുമെന്നാണ് കരുതിയത്.
പക്ഷെ ഒരു മൂളല്‍ മൂളിയിട്ട് പ്രണവ് തിരിഞ്ഞിരുന്നു. താന്‍ അന്താളിച്ച് ഇരുന്നു. പിന്നീട്
പ്രണവ് തട്ടി വിളിച്ചിട്ട് താന്‍ പറഞ്ഞപ്പോലെ തന്നെ തിരികെ തന്നോട് പറഞ്ഞു… അദ്ദേഹത്തിനും
സിനിമയെ കുറിച്ച് വലിയ ധാരണയില്ലെന്ന്. അപ്പോള്‍ താന്‍ പ്രണവിന്റെ തോളില്‍ കൈയ്യിട്ടിട്ട്
പറഞ്ഞു ‘അളിയാ നമുക്ക് പൊളിക്കാമെടാ’ എന്ന്.

 
