# ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന’മഹേഷും മാരുതിയും’ തിയറ്ററിലേക്ക്!

- Link: https://ml.b4blaze.com/film-news/asif-ali-and-mamta-mohandas-together-in-mahesh-and-maruti-to-the-theatre
- Published: 2023-01-05T14:23:09+05:30
- Author: Ajay

ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രം തിയറ്ററിലേക്ക്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി എന്നറിയിക്കുകയാണ് സിനിമയുടെ അണിയറ 
പ്രവർത്തകർ. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.സേതു തിരക്കഥ എഴുതി
സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും മാരുതിയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mahesh4.jpg?resize
=1280%2C720&ssl=1)

 

ചിത്രത്തിൽ 1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് മഹേഷും മാരുതിയും
നിർമിക്കുന്നത്. ‘കഥ തുടരുന്നു’ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും
ഒന്നിക്കുന്ന സിനിമയാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/maheshh.jpg?resize
=1280%2C720&ssl=1)

മണിയൻ പിള്ള രാജു, വിജയ് ബാബു. പ്രേംകുമാർ, വിജയ് നെല്ലീസ് എന്നിവരാണ് സിനിമയിലെ മറ്റ്
താരങ്ങൾ. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകരുന്നു.സിനിമ. ഒരു ത്രികോണ പ്രണയമാണ്
മഹേഷും മാരുതിയും പറയുന്നത് . മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ യുവാവാണ്. മഹേഷിന്
രണ്ടു പ്രണയമാണുണ്ടാകുന്നത് ഒരു മാരുതി കാറിനോടും ഗൗരി എന്ന പെൺകുട്ടിയോടും ഇവരുടെ 
ജീവിത കഥയാണ് സിനിമ പറയുന്നത്‌
