# ആസിഫിന്റെ യാത്രകള്‍ ഇനി പുതിയ ഡിഫന്‍ഡറില്‍!!! വില കേട്ട് ഞെട്ടി ആരാധകര്‍

- Link: https://ml.b4blaze.com/film-news/asif-ali-brought-new-car
- Published: 2022-09-19T17:06:47+05:30
- Author: Anu

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ആസിഫ് അലി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആസിഫ് സിനിമാലോകത്ത്
സജീവമാണ്. സിബി മലയിലിന്റെ കൊത്ത് ആണ് ആസിഫിന്റെ ഒടുവിലിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസം
ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

സിനിമയ്ക്ക് അപ്പുറത്തേക്ക് യുവതാരങ്ങളുടെ ക്രേസ് വാഹനങ്ങളോടാണ്. ഇഷ്ട വാഹനത്തിന്റെ
പുതിയ എഡിഷനായി കാത്തിരിക്കുകയാവും യുവതാരങ്ങള്‍. അതേസമയം, ജീവിതത്തിലെ പുതിയ സന്തോഷം
പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. പുതിയ വാഹനം സ്വന്തമാക്കിയതാണ് താരത്തിന്റെ പുതിയ
വിശേഷം.
  അള്‍ട്ടിമേറ്റ് എസ്‌യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് ആസിഫ് അലി സ്വന്തമാക്കിയിരിക്കുന്നത്.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് താരം വാങ്ങിയിരിക്കുന്നത്.

കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ്
ആസിഫ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയത്. ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലാണ് വാഹനം. വാഹനത്തിന്
കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്.
  221 കിലോവാട്ട് കരുത്തുള്ള
എസ്‌യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡ് കൊണ്ടെത്തും. 191
കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 1.35 കോടി രൂപയാണ് താരം സ്വന്തമാക്കിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം
വില.
