# ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു!  നടൻ സുരാജ്  വെഞ്ഞാറന്മൂടിനോടൊപ്പം, റിലീസ് തീയതി പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/asif-ali-in-new-movie-adios-amigo
- Published: 2024-06-12T14:25:48+05:30
- Author: Suji

ആസിഫ് അലിയുടെ തലവൻ എന്ന ഹിറ്റ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി
മുന്നേറുകയാണ്, ഈ ഒരു വേളയിൽ നടന്റെ മറ്റൊരു പുതു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്,
ചിത്രത്തിൽ ആസിഫിനോടൊപ്പം നടൻ സുരാജ്‌ വെഞ്ഞാറൻ മൂടും അഭിനയിക്കുന്നു, ഇരുവരും ഒന്നിക്കുന്ന‘
അഡിയോസ്‌ അമിഗോ’യുടെ റിലീസ് തീയതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ഓഗസ്റ്റ് 2 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ 
ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/adi1.jpg?resize=
1076%2C607&ssl=1)

ടോവിനോ ചിത്രമായ തല്ലുമാലയുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയ നഹാസ് നാസർ ആണ് ഈ ചിത്രം സംവിധാനം
ചെയ്യ്തിരിക്കുന്നത്, ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റു വാർത്തകളെല്ലാം
തന്നെ സോഷ്യൽ മീഡിയിൽ മുൻപേ ശ്രെദ്ധ പറ്റിയിരുന്നു. ഫെബ്രുവരി മാസത്തിൽ ആയിരുന്നു ചിത്രത്തിന്റെ
ചിത്രീകരണം ആരംഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ചാണ് ചിത്രം ചിത്രീകരിച്ചരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/adi2.jpg?resize=
1091%2C614&ssl=1)

ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ, എഡിറ്റിംഗ് – നിഷാദ്  യൂസഫ്, ആർട്ട്-
ആഷിഖ് എസ്‌, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളികുന്നം, 
മേക്കപ്പ്- റോണക്സ് സേവ്യർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/adios1.jpg?resize
=969%2C608&ssl=1)

 
