# ആസിഫ് അലിയും മൃദുല്‍ നായരും വീണ്ടും ഒന്നിക്കുന്നു! ഇത് ‘കാസര്‍ഗോള്‍ഡ്’!!

- Link: https://ml.b4blaze.com/film-news/asif-ali-kasargold-movie-shooting-started
- Published: 2022-09-26T15:17:47+05:30
- Author: B4blaze News Desk

മലയാള സിനിമയുടെ മുന്‍നിര നായകന്മാരില്‍ നിരവധിപ്പേര്‍ ആരാധകരായുള്ള നടനാണ് ആസിഫ് അലി.
നായക വേഷത്തില്‍ ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന അദ്ദേഹത്തിന്റെ 
അടുത്ത സിനിമയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘കാസര്‍ഗോള്‍ഡ്’ എന്നാണ് ആസിഫ്
അലിയുടെ ഏറ്റവും പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന്
ആരംഭിച്ചിരിക്കുകയാണ്. ‘ബിടെക്’ എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും
ഒന്നിക്കുന്ന സിനിമയാണ് കാസര്‍ഗോള്‍ഡ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/kasargold-1.jpg?
resize=630%2C423&ssl=1)

സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും മൃദുല്‍ നായരാണ്. പയ്യന്നൂരിലാണ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ആരംഭിച്ച വിശേഷങ്ങളും 
ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആസിഫ് അലി ചിത്രത്തില്‍ കേന്ദ്ര 
കഥാപാത്രമായി എത്തുമ്പോള്‍ സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോള്‍, മാളവിക,
ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/kasargold-4.jpg?
resize=589%2C591&ssl=1)

സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ, മുഖരി
എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ സരിഗമയാണ് അവതരിപ്പിക്കുന്നത്. മധുസൂദനന്‍ എം എല്‍
എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച സിനിമയുടെ ആരംഭ ചടങ്ങുകളില്‍ സംവിധായകന്‍ രതീഷ്
ബാലകൃഷ്ണ പൊതുവാള്‍ ക്ലാപ്പടിച്ചു.

![Asifali (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Asifali-
3.jpg?resize=752%2C752&ssl=1)

കൊത്ത് എന്ന സിനിമയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിബി
മലയില്‍ സംവിധാനം ചെയ്ത ഈ ആസിഫ് അലി ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.
