# ജീത്തുവിന്റെ അടുത്ത സൂപ്പർഹിറ്റ് ചിത്രം! ഗംഭീര മേക്കോവറിൽ ആസിഫ്, ‘ലെവൽ ക്രോസ്’ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു 

- Link: https://ml.b4blaze.com/film-news/asif-ali-new-movie-level-cross
- Published: 2024-01-03T11:47:17+05:30
- Author: Suji

മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ജീത്തു ജോസഫ്, ജീത്തുവിന്റെ
നേര് ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ സംവിധയകന്റെ
അടുത്ത സൂപ്പർഹിറ്റ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്, ലെവൽ ക്രോസ് എന്ന നാമകരണം
ചെയ്യ്ത ഈ ചിത്രത്തിൽ ആസിഫ് അലി ഗംഭീര മേക്കോവറിലാണ് എത്തുന്നത്, ആസിഫ് അലിക്കൊപ്പം
ഷറഫുദ്ധീനും, അമല പോളും മറ്റു പ്രധാന കഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/aasif1.jpg?resize
=1064%2C612&ssl=1)

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്  നടൻ ആദം അയൂബിന്റെ
മകൻ അർഫാസ് അയൂബ് ആണ്, അർഫാസ് ജീത്തുവിന്റെ സംവിധാന സഹായി കൂടിയായിരുന്നു, ആസിഫ് അലിയുടെ
പരുക്കൻ ലുക്ക് ആണ് ഈ ചിത്രത്തിന്റെ പോസ്റ്റർ ആയി എത്തിയിരിക്കുന്നത് , ശരിക്കും ആസിഫിന്റെ
ഒരു വെറൈറ്റി ലുക്ക് ആണ് ഈ ചിത്രത്തിലുള്ളത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/leval1.jpg?resize
=850%2C532&ssl=1)

രമേശ് പിള്ളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം
നിർമ്മിക്കുന്നത്, മോഹൻ ലാൽ ഹിറ്റ്  ചിത്രമായ റാമിന്റ് നിർമാണവും ഈ ബാനർ തന്നെയാണ്,
ചിത്രത്തിന്റെ ചായാഗ്രഹണം അപ്പു പ്രഭാകർ, സംഭാഷണം ആദം അയൂബ്, സംഗീതം വിശാൽ ചന്ദ്ര ശേഖർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ayoob1.jpg?resize
=793%2C450&ssl=1)

 
