# രണ്ടാം വിവാഹം അടിപൊളിയാക്കി ആസിഫ് അലി

- Link: https://ml.b4blaze.com/film-news/asif-ali-second-marriage
- Published: 2023-05-31T09:03:11+05:30
- Author: Rahul

നിരവധി ചിത്രങ്ങളിൽ അസാധ്യ പ്രകടനം കാഴ്ച വെച്ച് കൊണ്ട് പ്രേഷകരുടെ പ്രിയങ്കരൻ ആയി 
മാറിയ താരമാണ് ആസിഫ് അലി. റിതു എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം 
നടത്തിയത്. എന്നാൽ അതിനു ശേഷം കുറച്ച് ചിത്രങ്ങൾ ആസിഫ് ചെയ്തു എങ്കിലും അതൊന്നും വേണ്ട
രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആസിഫ് അലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന രീതിയിൽ
ഉള്ള സംസാരവും പ്രേക്ഷകരിൽ നിന്ന് ഉണ്ടായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് കുറച്ച് നാളുകൾ
ഇടവേള എടുത്ത ആസിഫ് തന്റെ തിരിച്ച് വരവ് നടത്തിയത് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ
ആയിരുന്നു. ശരിക്കും പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള അഭിനയം ആണ് ചിത്രത്തിൽ 
ആസിഫ് അലി കാഴ്ച വെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/asif-ali.jpg?resize
=513%2C295&ssl=1)

ആസിഫിന് കരിയർ ബ്രെക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. അതിനു ശേഷം വന്ന ചിത്രങ്ങളിൽ
എല്ലാം ആസിഫ് മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ച വെച്ചത്. നിരവധി നല്ല ചിത്രങ്ങളുടെ
ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2018 ആണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ
ചിത്രം. ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ സ്ഥാനം നേടിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ
ഈ അവസരത്തിൽ ആസിഫ് അലിയുടേതായി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. തങ്ങളുടെ പത്താം
വിവാഹ വാർഷികം ആർഭാടപൂർവം ആഘോഷമാക്കിയിരിക്കുകയാണ് ആസിഫ് അലി. സമയുമൊത്തുള്ള ആഘോഷത്തിന്റെ
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/asif-ali-1.jpg?resize
=438%2C551&ssl=1)

ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച
സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തലയും കുത്തി നിന്ന്
പൊളിച്ചടുക്കി എന്ന തലകെട്ടാണ് ആസിഫ് അലി വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ശരിക്കും
വിവാഹം റിക്രിയേറ്റ് ചെയ്യുന്ന തരത്തിൽ ഉള്ള ആഘോഷം ആയിരുന്നു ഇത്. തങ്ങളുടെ മക്കളായ
ആദമിനും ഹയയ്‌ക്കും ഒപ്പമാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. ഇവരുടെ അടുത്ത സുഹൃത്തുക്കളും
ബന്ധുക്കളും ആണ് ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങി പങ്കെടുത്തത്.
