# ആസിഫ് അലിയും സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ 15-ാം ചിത്രം, ടൈറ്റിൽ ലുക്ക് പോസ്റ്റർ

- Link: https://ml.b4blaze.com/film-news/asif-ali-suraj-venjaramoodu-new-movie
- Published: 2024-04-10T19:37:26+05:30
- Author: Ajay

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ
ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ എത്തി. ആഷിക് ഉസ്മാൻ ആണ് നിർമ്മാണം. ‘അഡിയോസ്, അമിഗോ’
എന്നാണ് സിനിമയുടെ പേര്. നവാഗതനായ നഹാസ് നാസർ ആണ് സംവിധാനം ചെയ്യുന്നത് തല്ലുമാലയുടെ
അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‘
അഡിയോസ്, അമിഗോ’.

![ആസിഫ് - സുരാജ് കൂട്ടുകെട്ടിൽ അഡിയോസ്, അമിഗോ, വ്യത്യസ്ത ഗെറ്റപ്പിൽ  ഒരുങ്ങുന്നത്
റോഡ് മൂവി? | DoolNews](https://i0.wp.com/assets.doolnews.com/2024/04/adigo.gif?ssl
=1)

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് ഇത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും
കൂടാതെ ചിത്രീകരണം ആരംഭിച്ച വാർത്തയുമെല്ലാം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിനിടയിലാണ്
ഇപ്പോൾ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ആസിഫ് അലിയും സൂരാജ് വെഞ്ഞാറന്മൂടും
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ടൈറ്റിൽലുക്ക് പോസ്റ്റർ സോഷ്യൽ
മീഡിയയിൽ വൈറലാകുന്നുണ്ട്.
