# ആദ്യം ഞാൻ വിചാരിച്ചത് അത് സിനിമ ഷൂട്ട് ആണെന്നാണ്

- Link: https://ml.b4blaze.com/film-news/asif-ali-suresh-gopi
- Published: 2023-05-03T08:59:56+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ
സജീവമായ താരം മലയാളികൾക്ക് നിരവധി നല്ല കഥാപാത്രങ്ങൾ ആണ് സമ്മാനിച്ചത്. വർഷങ്ങൾ കൊണ്ട്
അഭിനയത്തിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. അവ എല്ലാം
തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുന്നവയും ആയിരുന്നു. അത് കൊണ്ട് തന്ന് സുരേഷ് ഗോപി എന്ന
നടൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ആക്ഷൻ രംഗങ്ങൾ അനായാസമായി
ചെയ്തുകൊണ്ടിരുന്ന താരം പല സിനിമകളിലും മലയാളികളെ കോരിത്തരിപ്പിച്ചിട്ടുണ്ട്. ഇന്നും
സുരേഷ് ഗോപിയുടെ ആക്ഷൻ സിനിമകളക്ക് ആരാധകർ ഏറെയാണ് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/asif-ali1.jpg?resize
=750%2C500&ssl=1)

സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ചിത്രങ്ങൾ എല്ലാം ഹിറ്റ് ആകുകയും ചെയ്തിരുന്നു.
നിരവധി നല്ല തഥാപാത്രങ്ങൾ ആണ് സുരേഷ് ഗോപി ഇതിനോടകം അവതരിപ്പിച്ചിട്ടുള്ളത്. പാട്ട്
ആയാലും ഡാൻസ് ആയാലും അഭിനയം ആയാലും തന്റെ കൈകളിൽ ഭദ്രമാണെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ താരം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ട്
നിന്നിരുന്നു. അതിനു ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷം താരം അഭിനയത്തിലേക്ക് തന്റെ തിരിച്ച്
വരവും നടത്തിയിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയാണ് സുരേഷ് ഗോപിയുടെ രണ്ടാം വരവിന്
ആരാധകരിൽ നിന്ന് ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/suresh-gopi3.jpg?
resize=1080%2C1363&ssl=1)

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. താൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ട ദിവസത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ
കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ താൻ ആദ്യമായി കണ്ടപ്പോൾ സുരേഷേട്ടൻ
സിഗ്നൽ തെറ്റിച്ച് വരുന്ന ഒരാൾ തെറി വിളിക്കുകയായിരുന്നു. ആദ്യം ഞാൻ കരുതിയത് ഏതെങ്കിലും
സിനിമയുടെ ഷൂട്ടിങ് ആയിരിക്കും എന്നാണ്. എന്നാൽ അത് റിയൽ സംഭവം ആയിരുന്നു. പച്ചത്തെറി
തന്നെയാണ് സുരേഷേട്ടൻ പറഞ്ഞത്. ശരിക്കും എനിക്ക് ഒരു ഇൻസ്പിറേഷൻ ആയിരുന്നു ആ സംഭവം 
എന്നുമാണ് ആസിഫ് അലി പറഞ്ഞത്.
