# പല സിനിമകളും അസിൻ വേണ്ടെന്ന് വെച്ചത് ആ കാരണം കൊണ്ട്

- Link: https://ml.b4blaze.com/film-news/asin-about-film
- Published: 2023-07-02T09:30:04+05:30
- Author: Devika

അസിനെ പരിചയമില്ലാത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെയാണുള്ളത്. . മലയാളിയാണ് താരം
എങ്കിലും തമിഴിൽ ആണ് താരത്തിന് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ
ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളായിൽ അസിൻ ആയിരുന്നു നായികയായിഅഭിനയിച്ചത്.
ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു.
കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ
നിന്ന് വിട്ടു നിൽക്കുകയാണ് താരം. മൈക്രോമാക്സ് സംരംഭകൻ ആയ രാഹുലിനെ ആണ് താരം വിവാഹം
കഴിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/asin1.jpg?resize
=640%2C640&ssl=1)

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. താരത്തിന്റെ വിവാഹാവാർത്ത
ആരാധകരെ നിരാശർ ആക്കിയിരുന്നു. ആറ് കോടി രൂപയുടെ വജ്ര മോതിരം അണിയിച്ചാണ് രാഹുൽ അസിനെ
പ്രപ്പോസൽ ചെയ്തത്. 2016 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്ന് സന്തോഷകരമായ ദാമ്പത്യ
ജീവിതം നയിക്കുകയാണ് താരം. എന്നാൽ അസിന്റെ വിജയകരമായ സിനിമ ജീവിതത്തിൽ അസിന് ചില നഷ്ടങ്ങളും
ഉണ്ടായിട്ടുണ്ട്. അസിന്റെ ചില പിടിവാശികൾ കാരണം താരത്തിന് പല സിനിമകളും നഷ്ട്ടപെട്ടിരുന്നു.
താൻ ബിക്കിനി ധരിച്ച് അഭിനയിക്കില്ല എന്ന അസിന്റെ തീരുമാനം കാരണം നിരവധി ഹിറ്റ് ചിത്രങ്ങൾ
താരത്തിന് നഷ്ട്ടപെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Asin-Famous-Actress.
jpg?resize=435%2C482&ssl=1)

അത് കൂടാതെ സെല്ലിനൊരു കാതൽ എന്ന ചിത്രത്തിൽ ഭൂമിക അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാൻ
അണിയറ പ്രവർത്തകർ ആദ്യം പരിഗണിച്ചത് അസിനെ ആയിരുന്നു. എന്നാൽ ജ്യോതിക അവതരിപ്പിച്ച 
കഥാപാത്രം തനിക്ക് തന്നാൽ അഭിനയിക്കാമെന്ന് അസിൻ പറഞ്ഞു. അതിനു ശേഷം സാമി എന്ന ചിത്രത്തിൽ
വിക്രമിന്റെ നായികയായി അസിനെ തീരുമാനിച്ചിരുന്നു എങ്കിലും താരത്തിന്റെ ഡേറ്റ് ലഭിക്കാതിരുന്നതിൽ
ആ സിനിമയിൽ നിന്ന് അസിൻ മാറ്റപ്പെടുകയായിരുന്നു. അങ്ങനെ അസിന്റെ ചില പിടിവാശികൾ കാരണം
താരത്തിന് ചില ഹിറ്റ് ചിത്രങ്ങൾ നഷ്ട്ടപെട്ടിരുന്നു.
