# ആയിരത്തി മൂന്നൂറ് കോടി രൂപയാണ് അസിന്റെ ഭർത്താവിന്റെ ആസ്തി

- Link: https://ml.b4blaze.com/film-news/asin-current-life
- Published: 2023-06-04T11:17:49+05:30
- Author: Rahul

നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അസിൻ. മലയാളിയാണ് താരം എങ്കിലും തമിഴിൽ ആണ് താരത്തിന്
ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും
കൂടുതൽ ഹിറ്റ് ചിത്രങ്ങളായിൽ അസിൻ ആയിരുന്നു നായികയായിഅഭിനയിച്ചത് . ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക്
ഒപ്പം എല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. കരിയറിൽ തിളങ്ങി നിന്ന
സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്
താരം. മൈക്രോമാക്സ് സംരംഭകൻ ആയ രാഹുലിനെ ആണ് താരം വിവാഹം കഴിച്ചത്.

![Asin](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Asin.png?resize
=522%2C514&ssl=1)

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. താരത്തിന്റെ വിവാഹാവാർത്ത
ആരാധകരെ നിരാശർ ആക്കിയിരുന്നു. ആറ് കോടി രൂപയുടെ വജ്ര മോതിരം അണിയിച്ചാണ് രാഹുൽ അസിനെ
പ്രപ്പോസൽ ചെയ്തത്. ഇതൊക്കെ ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടിയ കാര്യം ആയിരുന്നു. ഇന്ന്
ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. വിവാഹത്തോടെ അസിൻ
അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും പൊതു പരിപാടികളിൽ എല്ലാം സജീവമാണ് 
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/asin-and-hus.jpg?
resize=1280%2C720&ssl=1)

ഭർത്താവിനെ ബിസിനെസ്സിൽ സഹായിച്ച് വരുകയാണ് അസിൻ ഇന്ന്. അത് മാത്രമല്ല, നിരവധി ജീവ 
കാരുണ്യ പ്രവർത്തികളുമായും അസിൻ ഇന്ന് സജീവമാണ്. അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കാൻ
തുടങ്ങിയിട്ട് വർഷങ്ങൾ ആയി എങ്കിലും ഇന്നും ആരാധകർ ഏറെയാണ് അസിന് ഉള്ളത്. മലയാളി ആണെങ്കിൽ
കൂടിയും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ്
സത്യം. ഒരേ ഒരു മലയാളം സിനിമയിൽ മാത്രമാണ് അസിൻ അഭിനയിച്ചത്. നരേന്ദ്രൻ മകൻ ജയകാന്തൻ
എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ആണ് താരം തന്റെ സാനിദ്ധ്യം അറിയിച്ചത്.
