# കലാഭവന്‍ മണിയുടെ മരണം ജോത്സ്യന്‍ പ്രവചിച്ചിരുന്നു! വെളിപ്പെടുത്തി ബാല

- Link: https://ml.b4blaze.com/film-news/astrologer-predicted-kalabhavan-manis-death-bala-revealed
- Published: 2022-11-02T10:11:46+05:30
- Author: Sreekumar

മലയാള സിനിമയ്ക്ക് കലാഭവന്‍ മണി എന്ന നടന്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ
വിയോഗം എന്നും ആരാധകര്‍ക്ക് ഒരു തീരാനോവാണ്. ഇപ്പോഴിതാ മണിയുടെ മരണവുമായി ബന്ധപ്പെട്ട്
നടന്‍ ബാല തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകരില്‍ ഞെട്ടല്‍ ഉളവാക്കുന്നത്. ഒരു 
അഭിമുഖത്തില്‍ വെച്ചാണ് ബാല പലതും വെളിപ്പെടുത്തിയത്. മണി സ്വന്തം മരണം മുന്‍കൂട്ടി
കണ്ടിരുന്നു എന്നാണ് ബാല വെളിപ്പെടുത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/kalabhavan-mani-
1.jpg?resize=1200%2C900&ssl=1)

എനിക്ക് എന്തും തുറന്ന് പറയാന്‍ സാധിക്കുന്ന നല്ലൊരു സുഹൃത്തായിരുന്നു മണിച്ചേട്ടന്‍
എന്ന് പറഞ്ഞാണ് ഈ കാര്യങ്ങളെ കുറിച്ച് ബാല തുറന്ന് പറഞ്ഞത്. പ്രിയപ്പെട്ട നാട്ടുകാരെ
എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചു.. ആ സമയത്ത് ഒന്നിച്ച് കൂടാറുണ്ടായിരുന്നു.
ആ സമയത്ത് ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കൊണ്ട് ഡ്രിംങ്ക്‌സ് വേണ്ടെന്ന് ചേട്ടനോട്
പറയുമായിരുന്നു എന്നാലും അദ്ദേഹം നീ വാടാ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോകുമായിരുന്നു.
അന്ന് തനിക്ക് ആയുസ് കുറവാണെന്ന് മണിച്ചേട്ടന്‍ എന്നോട് പറഞ്ഞു.. എന്നാണ് ബാല പറഞ്ഞത്.
അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘എനിക്ക് ആയുസ് കുറവാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/bala-actor1.jpg?
resize=1280%2C720&ssl=1)

ഞാന്‍ ജാതകം നോക്കി. നാല്‍പത്തിയെട്ട് വയസ്സിന് മേലെ ഞാന്‍ ജീവിയ്ക്കില്ല’… അദ്ദേഹം
പറഞ്ഞു തീരുന്നതിന് മുന്‍പേ താന്‍ ആ വാക്കുകള്‍ തടഞ്ഞു എന്നും ബാല പറയുന്നു. ആ സമയത്ത്
മാളച്ചേട്ടന്‍ മുറിയിലേക്ക് കയറി വന്നുവെന്നും ജോത്സ്യന്മാര്‍ പലതും പറയും. അത് കേട്ട്
നീ ഓരോന്ന് ചിന്തിക്കേണ്ട, എന്ന് പറഞ്ഞ് മാളച്ചേട്ടന്‍ മണിച്ചേട്ടനെ ഒരുപാട് വഴക്ക്
പറഞ്ഞു എന്നും ബാല ഓര്‍ത്തെടുത്ത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/kalabhvan-mani.jpg?
resize=1200%2C628&ssl=1)

2016 മാര്‍ച്ച് 6 ന് ആയിരുന്നു മലയാളികളുടെ പ്രിയങ്കരനായിരുന്ന നടന്‍ കലാഭവന്‍ മണിയുടെ
മരണം. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇന്നും പല കഥാപാത്രങ്ങളിലൂടേയും
മണി മലയാളി മനസ്സില്‍ ജീവിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ ഇനിയൊരാള്‍ക്കും
സാധിക്കില്ലെന്നതും വസ്തുതയാണ്.
