# വിവാഹം വളരെ ലളിതമാക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്, അശ്വതി

- Link: https://ml.b4blaze.com/film-news/aswathy-about-marriage
- Published: 2023-09-29T08:58:40+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് അശ്വതിയും രാഹുലും. മിനിസ്ക്രീൻ പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട
താര ജോഡികൾ ആണ് ഇവർ. മിനിസ്‌ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി വളരെ പെട്ടന്ന് തന്നെ 
ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. വളരെ പെട്ടന്ന് തന്നെയാണ് ഇരുവർക്കും മിനിസ്‌ക്രീനിൽ
ആരാധകരും ഉണ്ടായത്. മറ്റു സീരിയലുകളിലും ഇരുവരും അഭിനയിച്ചു എങ്കിലും ഇരുവരും തമ്മിലുള്ള
കെമിസ്ട്രി ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ആരാധകരുടെ ആഗ്രഹം
പോലെ തന്നെ തങ്ങൾ പ്രണയത്തിൽ ആണെന്നുള്ള വാർത്ത അശ്വതിയും രാഹുലും പങ്കുവെച്ചിരുന്നു.
അതോടെ ആരാധകരും സതോഷത്തിൽ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rahul-1.jpg?resize
=600%2C900&ssl=1)

ഇവരെ പോലെ തന്നെ ആരാധകരും ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു. കാത്തിരിപ്പിന്
വിരാമം കുറിച്ച് കൊണ്ട് അടുത്തിടെ ആണ് ഇരുവരും വിവാഹിതർ ആയത്. വളരെ ആർഭാട പൂർവം തന്നെയാണ്
ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് അശ്വതി വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു എത്തിയത്.
അതും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അശ്വതിക് എതിരെ വലിയ രീതിയിൽ ഉള്ള ബോഡി
ഷൈമിങ് ആണ് ഉണ്ടായത്. ഇപ്പോഴിത ഇതിനെതിരെ പ്രതികരിക്കുകയാണ് അശ്വതിയും രാഹുലും. വിവാഹം
വളരെ ലളിതമായി നടത്താൻ ആയിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. ഏതെങ്കിലും അമ്പലത്തിൽ
വെച്ച് നടത്താൻ ആയിരുന്നു പ്ലാൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rahul.jpg?resize
=660%2C990&ssl=1)

എന്നാൽ സമയത്തിന്റെ പ്രശ്നം കൊണ്ട് വിവാഹം ഇവിടെ തന്നെ നടത്താൻ തീരുമാനിക്കുകയിരുന്നു.
പിന്നെ വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രമല്ലേ നടക്കുന്നത്. അത് കൊണ്ട് ഇങ്ങനെ ആയിക്കോട്ടെ
എന്ന് തീരുമാനിക്കുകയായിരുന്നു. വ്യത്യസ്തമായ ലുക്കിൽ വരണമെന്ന് ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു.
എന്നാൽ അങ്ങനെ വന്നതിന്റെ പേരിൽ പലരും തനിക്കെതിരെ ബോഡി ഷൈമിങ് നടത്തി. ചിലർ വളരെ മോശം
വാക്കുകൾ പറഞ്ഞുകൊണ്ട് തനിക്ക് മെസ്സേജ് അയച്ചു. തന്റെ ജീവിതം വെച്ചല്ലെ അവർ കളിച്ചത്.
അത് കൊണ്ട് അവർക്കെതിരെ കേസ് കൊടുത്തു എന്നുമാണ് അശ്വതി പറഞ്ഞത്.
