# കീർത്തി സുരേഷിന്റെ മുഖം ദേവതയെപ്പോലെ, അത്ര ശുദ്ധം: നടിക്ക് മോതിരം സമ്മാനിച്ച് മിഷ്കിൻ

- Link: https://ml.b4blaze.com/film-news/at-first-glance-its-definitely-dhanush-a-stylish-look-while-traveling-with-rajini-aishwarya-shares-the-photo-2
- Published: 2026-11-19T15:48:44+05:30
- Author: Soorya S

‘ഡൊറോത്തി’ സിനിമയിൽ അഭിനയിക്കാൻ ധൈര്യം കാണിച്ച നടി കീർത്തി സുരേഷിന് മോതിരം സമ്മാനമായി
നൽകി സംവിധായകനും നടനുമായ മിഷ്കിൻ. നേരത്തെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ നടന്മാരായ
സനന്തിനും റിഷികാന്തിനും മിഷ്കിൻ സ്വർണമോതിരം സമ്മാനിച്ചിരുന്നു. കീർത്തിക്കൊപ്പം അഭിനയിക്കാൻ
കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ഒന്നിച്ചെത്തുന്ന‘
സത്യവാൻ സാവിത്രി’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മിഷ്കിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: “കീർത്തിയെ കാണുമ്പോൾ എന്റെ മകളുടെ മുഖം
മനസ്സിൽ വരും. ആദ്യമൊരു അകലം ഞാൻ വച്ചിരുന്നു. പിന്നെ മകളുടെ കാര്യം കീർത്തിയോടു പറഞ്ഞു.
അവർക്കും അതു കേട്ടപ്പോൾ വലിയ സന്തോഷമായി. എന്റെ മകൾ തന്നെയാണ്. ഒരു ഇരുപത് വർഷം സിനിമയിൽ
കീർത്തി തുടരണമെന്നാണ് എന്റെ ആഗ്രഹം. അഴകിയ ദേവത പോലെ മനോഹരിയാണവൾ. അത്രയും കഴിവുണ്ട്.
ഒരു സാമിയെ^()^() കാണുന്നതുപോലെയാണ് മുഖം കാണുമ്പോ^()^()ൾ തോന്നുക. അത്രയും ശുദ്ധമാണവർ.”

തന്റെ സിനിമയിൽ അഭിനയിക്കാനായി മുൻപ് കീർത്തിയുടെ വീട്ടിലേക്ക് വിളിച്ച അനുഭവവും മിഷ്കിൻ
പങ്കുവച്ചു: “എന്റെയൊരു സിനിമയിൽ അഭിനയിക്കാനായി ഞാൻ കീർത്തിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു.
പക്ഷേ എന്റെ പേര് കേട്ട ഉടൻ അവർ ഫോൺ വച്ചു. അച്ഛനാണോ അമ്മയാണോ ഫോൺ എടുത്തതെന്ന് അറിയില്ല.
ഇന്ന് കീർത്തിക്കൊപ്പം അഭിനയിക്കാനായതിൽ ഒരുപാട് ഭാഗ്യം.”

‘ഡൊറോത്തി’ സിനിമയെക്കുറിച്ചും കീർത്തിയുടെ പ്രകടനത്തെക്കുറിച്ചും മിഷ്കിൻ വാചാലനായി:“‘
ഡൊറോത്തി’ ഇറങ്ങിയ സമയത്ത് മകൾക്കൊപ്പം കാനഡയിലായിരുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ സിനിമയെക്കുറിച്ചുള്ള
വിവാദങ്ങൾ മാത്രം. അതും വൃത്തികെട്ട വാക്കുകളാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.
അന്ന് രാത്രി തന്നെ സിനിമ പോയി, കണ്ടു. എന്റെ ഹൃദയം തൊട്ട സിനിമ. കീർത്തി അഭിനയിച്ച്
ഞാൻ കണ്ട ആദ്യ സിനിമ കൂടിയാണ്^()^() ‘ഡൊറോത്തി’. ഈ സിനിമയിൽ അഭിനയിക്കാൻ കീർത്തി എങ്ങനെ
ധൈര്യം കാണ^()^()ിച്ചുവെന്ന് ഞാൻ ചിന്തിച്ചുപോയി.”^()^()

തുടർന്ന് മോതിരം സമ്മാനിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “സിനിമയിൽ അഭിനയിച്ച രണ്ട്
നായകർക്കും ഞാൻ മോതിരം കൊടുത്തു, ഇന്ന് കീർത്തിക്കും മോതിരം സമ്മാനിക്കുന്നു. ജീവിതത്തിൽ
എല്ലാ അനുഗ്രഹങ്ങളും നേരുന്നു. ഇനി കീർത്തിയുടെ സിനിമകളിൽ ‘നടികർ തിലകം’ എന്ന ടൈറ്റിൽ
കൂടി വയ്ക്കണമെന്ന് അണിയറക്കാരോട് അഭ്യർഥിക്കുന്നു. അവർക്കതിനുള്ള എല്ലാ അവകാശവും ഉണ്ട്.”

നവംബർ 20-ന് തിയറ്ററുകളിൽ എത്തുന്ന ‘സത്യവാൻ സാവിത്രി’യിൽ പ്രവീൺ എസ്. വിജയ് ആണ് സംവിധായകൻ.
ചിത്രത്തിൽ കീർത്തി സുരേഷും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
