# ‘ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു’; നടിക്കും സംഘത്തിനുമെതിരെ ഡോക്ടറുടെ ഗുരുതര പരാതി!’

- Link: https://ml.b4blaze.com/film-news/athulya-chandra-doctor-assault-complaint
- Published: 2026-11-05T19:03:46+05:30
- Author: Soorya S

വ്യാജ ചികിത്സ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഡോക്ടറെ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തി
പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. നടിയും മോഡലുമായ അതുല്യ ചന്ദ്രയ്ക്കും സുഹൃത്തുക്കൾക്കുമെതിരെയാണ്
കൊച്ചിയിലെ പ്രമുഖ ഡോക്ടർ ഗുരുതരമായ ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
സംഭവത്തിൽ പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചികിത്സ ആവശ്യത്തിനായി വിളിച്ചു വരുത്തിയ ശേഷം അതുല്യയും കൂടെയുണ്ടായിരുന്ന സംഘവും 
ചേര്‍ന്ന് തനിക്കെതിരെ ക്രൂരമായ ശാരീരിക അക്രമം അഴിച്ചുവിട്ടതായാണ് ഡോക്ടറുടെ പരാതിയിൽ
പറയുന്നത്. തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതായി
ഡോക്ടർ ആരോപിക്കുന്നു. സംഭവത്തിൽ നടിക്കും കണ്ടാലറിയാവുന്ന കണ്ട കൂട്ടാളികൾക്കുമെതിരെ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.