# അച്ഛനോട് ഇന്നും ചെറിയ പരിഭവമുണ്ട്…! അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍..

- Link: https://ml.b4blaze.com/film-news/atlas-ramachandran-funeral-daughter-heart-break-speech
- Published: 2022-10-06T12:27:27+05:30
- Author: Sreekumar

അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗം മലയാളികള്‍ക്ക് വളരെ ദു:ഖകരമായ ഒരു വാര്‍ത്തയായിരുന്നു..
പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അദ്ദേഹം, ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ്
മടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദുബായില്‍ സംസ്‌കരിച്ച ശേഷം നടന്ന
അനുസ്മരണ ചടങ്ങില്‍ സംസാരിച്ച അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോക്ടര്‍ മഞ്ജു രാമചന്ദ്രന്റെ
വാക്കുകളാണ് വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/atlas-ramachandran-
1664809767421_1839e651214_medium.jpg?resize=540%2C405&ssl=1)

അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായി തന്നെ ജനിക്കണം എന്നും.. തനിക്ക് അച്ഛനോടുള്ള
ഒരു പരിഭവത്തെ കുറിച്ചുമാണ് അഞ്ജു തുറന്ന് സംസാരിച്ചത്. അച്ഛനുമായുള്ള തന്റെ ബന്ധം 
പിണക്കങ്ങളും ഇണക്കങ്ങളും ചേര്‍ന്നതായിരുന്നു… കൊച്ചുകുട്ടിളെപ്പോലെ എന്നോട് അദ്ദേഹം
വഴക്കിടുമായിരുന്നു.. എന്നാല്‍ പിന്നീട് ഫോണില്‍ വിളിച്ച് സംസാരിക്കും.. അദ്ദേഹത്തിന്
സ്‌നേഹത്തിന്റെ ഭാഷ മാത്രമേ അറിയാവൂ.. എന്നും മകള്‍ പറയുന്നു.. അച്ഛനോട് എനിക്ക് എന്നും
ചെറിയൊരു പരിഭവം ഉണ്ട്.. അദ്ദേഹം മറ്റ് അച്ഛന്‍മാര്‍ മക്കളെ ഓമനിക്കുന്നത് പോലെ തന്നെ
ഓമനിച്ചിട്ടല്ല.. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല… അതിനുള്ള ഉത്തവരും ഇതുവരെ
തനിക്ക് കിട്ടിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.. ജുവല്ലറിയില്‍ ഞാന്‍ ജോലിക്കു കയറിയപ്പോള്‍
അച്ഛന്‍ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/atlas-ramachandranu.
jpg?resize=900%2C450&ssl=1)

കൂടുതല്‍ പരിഗണനയും നല്‍കിയിരുന്നില്ല.. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ
ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍
എന്നെ പ്രാപ്തയാക്കിയിരുന്നു.. ഗര്‍ഭിണിയായ ശേഷവും ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി
വന്ന എന്നോട് അതെല്ലാം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/atlas-ramachandran-
21.jpg?resize=750%2C563&ssl=1)

ഈ സമയത്ത് ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്.. എന്നാല്‍ പിന്നീട് എനിക്കിഷ്ടമുള്ള സാധനങ്ങള്‍
എല്ലാമായി കാണാന്‍ വന്നിരുന്നു എന്നും.. അന്നെല്ലാം ആ സ്‌നേഹം കൂടുതല്‍ അറിഞ്ഞെന്നും
അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ പറയുന്നു. അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായി ജനിക്കണം
എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
