# സ്ത്രീകളെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കേണ്ടത്തില്ല ആത്മീയ രാജൻ

- Link: https://ml.b4blaze.com/film-news/atmiya-rajan-about-bala-issue
- Published: 2022-12-12T10:16:44+05:30
- Author: Ajay

നടൻ ഉണ്ണി മുകുന്ദനെതിരെ ബാല നടത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് യുവനടി ആത്മീയ രാജൻ.
താരം ഷെഫീക്കിന്റെ സന്തോഷം എന്ന
 സിനിമയിൽ സ്ത്രീകൾക്ക് മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളു
എന്നും ആണുങ്ങളായ ആർട്ടിസ്റ്റുകൾക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് 
ചിത്രത്തിലെ സഹതാരമായിരുന്നു ആത്മീയ രാജൻ മറുപടി നൽകിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/athmiya.jpg?resize
=1280%2C720&ssl=1)

ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നത്തിന് എന്തിനാണ് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നതെന്നും
നടി ചോദിക്കുന്നു.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും മോശമായ രീതിയിലാണ്
കാണുന്നവർക്ക് തോന്നുകയെന്നും അതുകൊണ്ടാണ് താൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതെന്നും
ആത്മീയ രാജൻ വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/athmiyaaa.jpg?resize
=1280%2C720&ssl=1)

ഇവർ രണ്ട് പേർ തമ്മിൽ എന്തെങ്കിലും വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കിൽ അതിലേക്ക് സ്ത്രീകളെ
വലിച്ചിഴക്കരുത്. ഞാനും ഷെഫീക്കിന്റെ സന്തോഷം എന്നസിനിമയിൽ അഭിനയിച്ച സ്ത്രീകളിൽ ഒരാളാണ്.
അതിനാൽ തന്നെ അത് എന്റെ കൺസേൺ ആണെന്നും സ്ത്രീകൾക്ക് മാത്രമേ പ്രതിഫലം കൊടുത്തിട്ടുള്ളുവെന്ന്
എന്ത് അടിസ്ഥാനത്തിലാണ് ബാല സംസാരിച്ചതെന്ന് എനിക്ക് അറിയില്ലെന്നും ആത്മീയ രാജൻ പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ സംവിധായകൻ ഉൾപ്പെടെ പല സഹപ്രവർത്തകർക്കും നിർമ്മാതാവായ
ഉണ്ണി മുകുന്ദൻ പ്രതിഫലം കൊടുത്തില്ലെന്നായിരുന്നു ബാലയുടെ ആരോപണം
