# ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ വീട് അടിച്ചുതകര്‍ത്തു!!!

- Link: https://ml.b4blaze.com/film-news/attack-towards-firoz-khan-sajna-home
- Published: 2022-12-26T15:28:44+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥികളായി എത്തി ശ്രദ്ധേയരായവരാണ് ഫിറോസ്
ഖാനും ഭാര്യ സജ്‌നയും. ഇപ്പോഴിതാ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി
പരാതിയുമായെത്തിയിരിക്കുകയാണ് താരങ്ങള്‍. ഇവരുടെ
 കൊല്ലത്തെ വീടിന് നേരെയാണ് അക്രമം.
വീട് നിര്‍മ്മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ്
ഫിറോസ് ഖാനും ഭാര്യ സജ്ജനയുടെയും ആരോപണം. എന്നാല്‍ ഇവരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്
കോണ്‍ട്രാക്ടറും നിഷേധിച്ചിരിക്കുകയാണ്. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മൂന്നര
ലക്ഷം രൂപ കോണ്‍ട്രാക്ടര്‍ അധികം ചോദിച്ചതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിന്
കാരണമെന്ന് ഫിറോസ് ആരോപിക്കുന്നു. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തിരിക്കുകയാണ്.
കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ്
അക്രമണം നടന്നത്. വീട് നിര്‍മ്മാണം അവസാനഘട്ടത്തിലായിരുന്നു. വീടിന്റെ നിര്‍മ്മാണ കരാര്‍
ഏറ്റെടുത്തത് കൊല്ലം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഷഹീര്‍ ആണ്. അദ്ദേഹം പറഞ്ഞുറപ്പിച്ച
തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടു, ഇതു നല്‍കാതിരുന്നതിലുള്ള പ്രതികാരത്തിന്
വീട് അടിച്ചു തകര്‍ത്തതെന്നാണ് താരങ്ങള്‍ പറയുന്നത്. സംഭവത്തില്‍ ഫിറോസ് കൊല്ലം ചാത്തനൂര്‍
പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
