# വാടരുതെ എൻ ഉയിരേ…’ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’യിലെ പാട്ടെത്തി

- Link: https://ml.b4blaze.com/film-news/auto-rickshawkkarante-bharya-song-out
- Published: 2022-10-22T11:08:06+05:30
- Author: Ajay

മലയാളത്തിൻറെ പ്രിയ നായിക ആൻ അഗസ്റ്റിൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ്
ഓട്ടോറിക്ഷക്കാരൻറെ ഭാര്യ.സുരാജ് വെഞ്ഞാറമൂടിന്റെ നായികയായിട്ടാണ് ആൻ അഗസ്റ്റിൻ തിരിച്ചെത്തുന്നത്.
അടുത്തിടെ സിനിമയുടെ ടീസർ പുറത്തു വിട്ടിരുനന്ന മികച്ച സ്വീരാര്യത്യാണ് ടീസറിന് ലഭിച്ചത്.
ടീസറിൽ ആൻ അഗസ്റ്റിൻ ഓട്ടോ ഓടിക്കുന്നത് കാണാമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/AUTO-4.jpg?resize
=1280%2C720&ssl=1)

ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ പാട്ടെത്തിയിരിക്കുകയാണ് വാടരുതെ എന്ന്
തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മൻ ആണ്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനും
ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പ്രഭ വർമ്മയുമാണ്. ചിത്രത്തിലെ ഈ പ്രണയ ഗാനം പ്രേക്ഷകർ
ഏറ്റെടുത്തിരിക്കുകയാണ്. ‘ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്
എം മുകുന്ദൻ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/auto-2.jpg?resize
=1280%2C720&ssl=1)

എം മുകുന്ദൻ തന്റെ കഥയുടെ വികസിത രൂപമാണ് തിരക്കഥ ആക്കി മാറ്റിയിരിക്കുന്നത്. എം മുകുന്ദൻറെ
ദൈവത്തിൻറെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ട് .ജനാർദ്ദനൻ, കൈലാഷ്,
സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, ബേബി അലൈന ഫിദൽ, മനോഹരി ജോയ് എന്നിവരാണ്
മറ്റ് താരങ്ങൾ.മാഹിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന ഓട്ടോറിക്ഷക്കാരൻറെ ഭാര്യയുടെ
ചിത്രീകരണംഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഛായാഗ്രഹണം അഴകപ്പൻ, എഡിറ്റിംഗ്
അയൂബ് ഖാനുമാണ്.

 
