# മങ്കിപ്പെൻ സംവിധായകന്റെ പുതിയ ചിത്രം; താരങ്ങൾ ആരെന്നുള്ളത് വലിയ സസ്പെൻസ്, വിവരങ്ങൾ ഇതാ

- Link: https://ml.b4blaze.com/film-news/aviyal-movie-updation
- Published: 2024-01-21T13:14:45+05:30
- Author: Ajay

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും നടൻ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച‘
നിഴൽ’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്
നിർമ്മാതാക്കൾ. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘അവിയൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനിൽ
മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എൻ.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി
സി.ഐ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/WhatsApp-Image-2024-
01-21-at-11.21.44-1.jpeg?resize=900%2C1600&ssl=1)

തീർത്തും ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ നവാഗതരായ അലൻ ആൻ്റണി, മാളവിക
മേനോൻ എന്നിവർ ചേർന്ന് ഒരുക്കുന്നു. താരനിർണ്ണയം പൂർത്തിയാവുന്ന സിനിമയുടെ എക്സിക്യൂട്ടീവ്
പ്രൊഡ്യൂസർ & പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ് ആണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന
ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത
പ്രചാരണം: പി.ശിവപ്രസാദ്
