# ‘അതി ഗംഭീരം, നാനിയുടെ ഏറ്റവും മികച്ച പ്രകടനം’; ദസറയ്ക്ക് അഭിനന്ദനവുമായി അല്ലു അർജുൻ

- Link: https://ml.b4blaze.com/film-news/awesome-nanis-best-performance-ever-by-allu-arjun
- Published: 2023-04-18T07:58:02+05:30
- Author: Ajay

നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദസറ’. ശീകാന്ത് ഒഡേലയാണ് ദസറ തിരക്കഥ 
എഴുതി സംവിധാനം ചെയ്തത്. ചിത്ര ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതന്നത്.
നൂറ് കോടിക്ലബിലെത്തിയ സിനിമയിൽ നായികയായി എത്തിയത് കീർത്തി സുരേഷാണ്. ഇപ്പോഴിതാ സിനിമയേയും
അഭിനേതാക്കളെയും മുഴുവൻ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടെത്തിയിരിക്കുകയാണ് നടൻ
അല്ലു അർജുൻ.

 അതി ഗംഭീര സിനിമയാണ് ദസറയെന്നും സംവിധായകനെന്ന നിലയിൽ ദസറ ശ്രീകാന്തിനെ അടയാളപ്പെടുത്തുന്ന
ചിത്രമാണെന്നും സോഷ്യൽ മീഡിയയിൽ താരം കുറിച്ചു.”ദസറയുടെ മുഴുവൻ പ്രവർത്തകർക്കും എന്റെ
അഭിനന്ദനങ്ങൾ. ദസറ ഗംഭീര സിനിമയാണ് എന്റെ സഹോദരൻ നാനിയുടെ ഏറ്റവും മികച്ച പ്രകടനവും
ഒപ്പം കീർത്തിയുടെ നിഷ്‌കളങ്കമായ അഭിനയം. മറ്റെല്ലാ അഭിനേതാക്കളുടെയും… മികച്ച ഗാനങ്ങളും
പിന്നണിയും ക്യാമറ വർക്കും. ചിത്രത്തിന്റെ കപ്പിത്താനായ സംവിധായകനെ അടയാളപ്പെടുത്തും
ദസറയെന്ന ഈ ചിത്രം. അദ്ദേഹത്തിന്റെ മികവ് സിനിമയിലെല്ലായിടത്തുമുണ്ട്. ഈ അവധിക്കാലത്തെ
യഥാർത്ഥ ദസറ എന്ന് പറയാം,” എന്നായിരുന്നു അല്ലു അർജുന്റെ കുറിപ്പ്.

 സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയാണ് ദസറ. ഷൈൻ ടോം ചാക്കോ,
സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന
അഭിനേതാക്കൾ. 65 കോടി ബജറ്റിലെത്തിയ ദസറ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ
സുധാകർ ചെറുകുരിയാണ് നിർമ്മിച്ചത്.

 

> Big Congratulations to the entire team of [#Dasara](https://twitter.com/hashtag/Dasara?src=hash&ref_src=twsrc%5Etfw).
> Brilliantly made film . Finest performance my brother [@NameisNani](https://twitter.com/NameisNani?ref_src=twsrc%5Etfw).
> Candid performances by [@KeerthyOfficial](https://twitter.com/KeerthyOfficial?ref_src=twsrc%5Etfw)
> and all the other cast . Wonderful songs & B.Score by [@Music_Santhosh](https://twitter.com/Music_Santhosh?ref_src=twsrc%5Etfw)
> garu & excellent camera work by Sathyan garu . The…
> — Allu Arjun (@alluarjun) [April 17, 2023](https://twitter.com/alluarjun/status/1647827876060995587?ref_src=twsrc%5Etfw)

 
