# അയാൾ കഥയെഴുതുകയാണ് സിനിമയെ കുറിച്ച് കമൽ

- Link: https://ml.b4blaze.com/film-news/ayal-kadha-ezhuthukayanu-post
- Published: 2024-07-30T08:52:45+05:30
- Author: Devika Rahul

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ്
അയാള്‍ കഥയെഴുതുകയാണ്. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഒരു മാധ്യമത്തിന് നൽകിയ
അഭിമുഖത്തിലൂടെ സംവിധായകൻ കമൽ. ഒരു ദിവസം നിർമ്മാതാവായ ലത്തീഫും വിന്ദ്യനും ഒരു സിനിമ
നിർമ്മിക്കാൻ തീരുമാനിച്ചു. എന്നാൽ ആ ചിത്രം കമൽ സംവിധാനം ചെയ്യണമെന്നായിരുന്നു അവർക്ക്
ആ​ഗ്രഹം. സംവിധായകൻ സിദ്ധിഖിന്റെ കൈയിൽ ഒരു അപൂർണമായ കഥയുണ്ടായിരുന്നു. അങ്ങനെ ഈ കഥ
വെച്ച് സിനിമ ചെയ്യാൻ ലത്തീഫ് കമലിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യമൊക്കെ കമൽ പറയുന്നുണ്ട്.
എന്നാൽ ഈ സിനിമയുടെ തിരക്കഥ ശീനിവാസൻ ചെയ്യണമെന്നായിരുന്നു അവരുടെ തീരുമാനം. അങ്ങനെ
ഉണ്ടായ സിനിമയാണ് അയാൾ കഥയെഴുതുകയാണ് എന്ന്നാണ് സിനിമാ വിശേഷങ്ങൾ പങ്കുവെക്കവേ കമൽ 
പറയുന്നത് . മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ കോട്ടപ്പുറത്തിന്റെ ഐക്കോണിക് ഡയലോഗായ
ചോയ്ച്ച് ചോയ്ച്ച് പോവാം എന്ന ഡയലോഗിന്റെ ഉത്ഭവത്തെപ്പറ്റിയൊക്കെ കമൽ പറയുന്നുണ്ട്.
ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സിദ്ദിഖാണ് ചോയ്ച്ച് ചോയ്ച്ച് പോവാമെന്ന 
ഡയലോഗ് പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും കമല്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ayal-kadha-ezhuthukayanu-
images.jpg?resize=1280%2C720&ssl=1)

ശരിക്കും ചിരിപ്പിച്ച ഡയലോ​ഗ് ആയിരുന്നു ചോയ്ച്ച് ചോയ്ച്ച് പോകാംഎന്നത് എന്നും കമൽ 
പറയുന്നു അതേസമയം സാഗർ കോട്ടപ്പുറം കഥാപാത്രത്തെ എങ്ങനെ ചെയ്യണം എന്നൊരു കൺഫ്യൂഷൻ ആദ്യം
ഉണ്ടായിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിവസം ഷൂട്ട് ചെയ്തു. എന്നാൽ തനിക്കൊരു ടെൻഷൻ ഉണ്ടായി.
അതായത് ഈ കള്ളുകുടിയനായി അഭിനയിക്കുന്നത് ശരിയായ രീതിയിൽ ആണോ എന്ന് തോന്നി. അന്ന് ഇന്നത്തെ
പോലുള്ള സാങ്കേതിക വിദ്യ ഇല്ല. മോണിറ്റർ സൗകര്യം ഇല്ലാത്തതിനാൽ അഭിനയിച്ച ഭാ​ഗം അപ്പോൾ
തന്നെ കണ്ട് വിലയിരുത്താൻ സാധ്യമല്ല.” അങ്ങനെ ഷൂട്ട് ചെയ്ത ഭാ​ഗം അന്ന് തന്നെ ചെന്നൈയിലെ
ലാബിലേക്ക് അയച്ചു. അവിടുന്ന് എഡിറ്റർ രാജ​ഗോപാൽ അത് പ്രിന്റ് ചെയ്ത് വീണ്ടും കണ്ണൂരിലെ
ലൊക്കേഷനിലേക്ക് തിരിച്ചയച്ചു. ഏകദേശം 4 ദിവസമെടുത്തു പ്രിന്റ് കൈയിൽ കിട്ടാൻ. ഇത് 
കിട്ടിയ ഉടൻ രാവിലെ തന്നെ തൊട്ടടുത്ത തിയേറ്ററിൽ പോയി ഈ പ്രിന്റിട്ട് ഞങ്ങൾ കണ്ടു. 
താൻ അത് കണ്ട അത്ഭുതപ്പെട്ടു പോയി. മനസിൽ കണ്ടതിലും ഒരു പടി മുകളിലായിരുന്നു മോഹൻ ലാലിന്റെ
പ്രകടനം. എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നുവന്നു കമൽ പറയുന്നു .” ഒരു സംവിധായനു
മുകളിൽ ആ അഭിനേതാവ് വർക്ക് ചെയ്യുക എന്നത് എല്ലാവർക്കും സാധ്യമല്ല. ഈ ചിത്രത്തിലെ ഓരോ
സീനും ശ്രദ്ധിച്ചാൽ അറിയാം മോഹൻലാലിന്റെ അഭിനയ മികവ്. അദ്ദേഹം ശരിക്കും ഡയറക്ടേഴ്സ്
ആക്ടർ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ayal-kadha-ezhuthukayanu.
jpg?resize=686%2C386&ssl=1)

ഏത് സംവിധായകന്റെ കൈയിൽ എത്തിയാലും മികച്ച തായി വർക്ക് ചെയ്യാൻ അറിയുന്ന മഹാ നടൻ ആണ്
മോഹൻലാൽ എന്നും കമൽ പറയുന്നുണ്ട് . അതേസമയം 1996ൽ റിലീസ് ചെയ്ത അഴകിയ രാവണനു ശേഷം ഏകദേശം
രണ്ടു വർഷത്തെ ​ഗ്യാപിനു ശേഷമാണ് ഈ ചിത്രത്തിലൂടെ ശ്രീനിവാസനും കമലും ഒന്നിക്കുന്നത്.
സംവിധായകൻ സിദ്ധിഖിന്റെ കഥയിൽ സാ​ഗർ കോട്ടപ്പുറം എന്ന മുഴു കുടിയനായ പൈങ്കിളി നോവലിസ്റ്റ്
മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിനൊരു സിനിമയുടെ സ്വഭാവമാക്കിയെടുത്തത് മാസങ്ങൾ
കൊണ്ടാണ് . സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം മോഹൻലാലിന്റെ കഥാപാത്രം തന്നെയായിരുന്നു.
മോഹൻലാലിന്റെ മനസിൽ കണ്ട് സിദ്ധിഖ് എഴുതിയ കഥയാണ് എന്നതും രസകരമായ കാര്യമാണ്.. ആ കാലഘട്ടത്തിൽ
ഏറെ പ്രത്യേകതകളും നിറയെ ട്വിസ്റ്റുകളും നിറഞ്ഞ ചിത്രമായിരുന്നു അയാൾ കഥയെഴുതുകയാണ്
എന്ന ചിത്രം. ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ്. ഈ 
ചിത്രം ഉണ്ടായതിനു പിന്നിലെ രസകരമായ സംഭവങ്ങൾ സംസാരിക്കുകയായിരുന്നു കമൽ.
