# സൗബിന്‍- ബിനു ചിത്രം അല്‍വാശി തിയേറ്ററുകളിലെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/ayalvashi-release-date-announced
- Published: 2023-02-21T20:12:55+05:30
- Author: Gargi

സൗബിന്‍ ഷാഹിര്‍ ബിനു പപ്പു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ
ചിത്രം അയല്‍വാശിയുടെ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ 21 ന് ചിത്രം ലോകമെമ്പാടുമുള്ള
തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സൗബിന്‍, ബിനു എന്നിവരെ കൂടാതെ നിഖില വിമല്‍, നസ്ലീന്‍,
ലിജോ മോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ ഇര്‍ഷാദ്
പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ayal_vaashi_poster00.
jpg?resize=513%2C750&ssl=1)

തല്ലുമാല നിര്‍മിച്ച ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ
ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ലോക്കല്‍ അജണ്ടയുടെയും ബാനറില്‍
ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രം 
നിര്‍മിക്കുന്നത്. ജഗദീഷ്, ഷൈന്‍ ടോം ചാക്കോ, ഗോകുലന്‍, സ്വാതിദാസ്, അഖില ഭാര്‍ഗവന്‍
എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.
എഡിറ്റര്‍- സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍- ബാദുഷ, മേക്കപ്പ്- റോണക്സ് സേവ്യര്‍,
വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പി.ആര്‍.ഒ. – എ.എസ്. ദിനേശ്, മീഡിയ പ്രെമോഷന്‍- സീതാലക്ഷ്മി,
മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍- ഒബ്സ്‌ക്യുറ, ഡിസൈന്‍-യെല്ലോ ടൂത്ത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/Soubin-Shahir-new-
film.jpg?resize=1200%2C628&ssl=1)

അതേസമയം രോമാഞ്ചം ആണ് സൗബിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക
പ്രതികരണം നേടി മുന്നേറുകയാണ് ഈ ഹൊറര്‍ കോമഡി ചിത്രം. ജിത്തു മാധവനാണ് ചിത്രം സംവിധാനം
ചെയ്തത്.
