# മമ്മൂക്ക, ഉമ്മ… എനിക്ക് വേണ്ടി ആ കഥാപാത്രം ചെയ്തതിന്!!. എന്നിലെ എബ്രഹാം ഓസ്ലറിനെ  തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി-ജയറാം

- Link: https://ml.b4blaze.com/film-news/ayaram-thanks-on-ozler-success
- Published: 2024-01-12T21:56:12+05:30
- Author: Anu

മലയാളികളുടെ പ്രിയതാരം ജയറാം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ലറായിട്ട്.
താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ് എബ്രഹാം ഓസ്‌ലറിലൂടെ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ്
ചിത്രം നേടുന്നത്. മിഥുന്‍ മാനുവന്‍ തോമസാണ് ജയറാമിനെ നായകനാക്കി ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ കാമിയോ റോളില്‍ മമ്മൂട്ടിയും എത്തിയിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്,
ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍,
അസീം ജമാല്‍, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ഇപ്പോഴിതാ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ജയറാം. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ്
താരം വീഡിയോയിലെത്തി നന്ദിയറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും
തന്റെ ചിത്രത്തെ സപ്പോര്‍ട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിക്കും താരം നന്ദി പറഞ്ഞു.
‘
ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വീഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല,
നന്ദി പറയാന്‍ വേണ്ടിയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് തിയറ്ററില്‍ എത്തിയ എന്റെ
സിനിമയാണ് എബ്രഹാം ഓസ്ലര്‍. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ നിങ്ങള്‍
രണ്ടുകൈയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് ഇന്ന് തിയറ്ററില്‍
നിന്ന് എനിക്ക് കിട്ടിയ സ്‌നേഹവും സന്തോഷങ്ങളും എല്ലാം.  വരും ദിവസങ്ങളില്‍ കേരളത്തിലുള്ള
എല്ലാ പ്രധാനപ്പെട്ട തീയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്.
അവിടെ വച്ച് നമുക്ക് നേരിട്ടു കാണാം. എന്തായാലും ഈ സിനിമയിലുള്ള എല്ലാ ടെക്നീഷ്യന്‍സിനും
സഹ താരങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. എന്നില്‍ ഒരു എബ്രഹാം ഓസ്ലര്‍ ഉണ്ട് എന്ന്
തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി. അവസാനമായി മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ 
കഥാപാത്രം ചെയ്തു തന്നതിന് എന്നാണ് ജയറാം പറയുന്നത്.
