# വീട് പെയിന്റിംഗ്  ആയിരുന്നു ജോലി, ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്! ഒരു മുറിയിൽ തന്നെ 15 പേരോടൊപ്പം കഴിഞ്ഞിരുന്നു; അസീസ് നെടുമങ്ങാട് 

- Link: https://ml.b4blaze.com/film-news/azees-nedumangadu-about-rial-life
- Published: 2024-06-10T16:39:27+05:30
- Author: Suji

കഴിഞ്ഞ ദിവസം ഒരു നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതവഴിയെ കുറിച്ച് നടൻ അസീസ് നെടുമങ്ങാട്
പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ  ഗള്‍ഫില്‍ പോയി വന്ന
സമയത്തായിരുന്നു വീട്ടില്‍ തിരക്കിട്ട പെണ്ണന്വേഷണം നടന്നത്, കൂട്ടുകാരന്‍ സന്ദീപിന്റെ
അനിയത്തിയുടെ വിവാഹത്തിന് പോയപ്പോഴാണ് അസീസ്  ഭാര്യ മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാര്‍
വഴി വിവാഹം  ആലോചിച്ചു. അന്ന് താൻ ഗള്‍ഫിലാണെന്നാണു പെണ്ണിന്റെ വീട്ടുകാരോട്  പറഞ്ഞത്,
എന്നാൽ താൻ  കല്യാണം കഴിഞ്ഞ്  ഗൾഫിലേക്ക്   തിരിച്ചു പോയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/azees1.jpg?resize
=798%2C436&ssl=1)

വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയ്ന്റിംഗിന് ഒക്കെ  പോകുമായിരുന്നുവെന്നും  അതിനിടയിലാണ്
കോമഡി സ്റ്റാഴ്‌സില്‍ അവസരം കിട്ടിയത് അങ്ങനെ  പിന്നെ പെയ്ന്റിംഗിന് പോകാന്‍ പറ്റാതായി,
അങ്ങനെ ഫ്‌ളാറ്റുകളില്‍ പെയ്ന്റിംഗിന് പോയിത്തുടങ്ങി,അതാകുമ്പോൾ     ആളുണ്ടാകില്ലല്ലോ,
അങ്ങനെ സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി, നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/azee1.jpg?resize
=892%2C612&ssl=1)

ഇടക്കാലത്ത് സിനിമയില്‍ അവസരം നോക്കാന്‍ വേണ്ടി എറണാകുളത്ത് വന്ന് താമസിചിരുന്നു അന്ന്
ഒരു മുറിയില്‍ തന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാര്‍ ഒരുമിച്ച് താമസിച്ചിരുന്നു.
200 രൂപ വച്ച് എല്ലാവരും ഷെയറിട്ടാണ് അക്കാലത്ത്  വാടക കൊടുത്തിരുന്നത്. ഇതൊരു നാലഞ്ച്
വര്‍ഷം മുമ്പ് നടന്നതാണ്, പിന്നീടാണ്  സ്റ്റാർ മാജിക്കിലേക്ക് തനിക്ക്ക്ഷണനം  ഉണ്ടായത്,
പിന്നീട് എറണാകുളത്ത് തന്നെ താമസിച്ച് അവസരം അന്വേഷിച്ച് തുടങ്ങി, അങ്ങനെയാണ് ഈ താൻ
നിലയിൽ എത്തിയതും അസീസ് പറയുന്നത്
