# ചില നടിനടന്മാർക്ക് പിടിവാശി! അവരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും, ബി ഉണ്ണികൃഷ്ണൻ 

- Link: https://ml.b4blaze.com/film-news/b-unni-krishnan-about-in-actors
- Published: 2023-04-18T16:31:46+05:30
- Author: Suji

ഇപ്പോൾ മലയാള സിനിമ ബുദ്ധിമുട്ടു നിറഞ്ഞ കാലഘട്ടത്തിലൂടെ ആണ് മുന്നോട്ടു പോകുന്നത്,
അതിനിടയിൽ ചില നടിനടന്മാർ പിടിവാശികൾ സൃഷ്ടിക്കുന്നു, സിനിമ സാങ്കേതിക പ്രവര്തകരുടെ
സംഘം ആയ ഫെഫ്ക ഭാരവാഹകളിൽ ഒരാൾ ആയ നിർമാതാവ് ബി ഉണ്ണികൃഷ്ണൻ പറയുന്നു. ഒരേ തീയതിയിൽ
തന്നെ ഒന്നിലധികം സിനിമകൾക്ക് അവർ ഡെയ്റ്റ് നൽകുന്നു. സിനിമയുടെ ചിത്രീകരണത്തിൽ ആവശ്യമില്ലാത്ത
ഇടപെടലുകൾ അവർ നടത്തുന്നു,

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തയ്യാറക്കിയ അഭിനേതാക്കളുടെ സംഘടന ആയ അമ്മ അംഗീകരിച്ച എഗ്രിമെന്റിൽ
ഒപ്പ് ഇടുന്നില്ല. അതുകൊണ്ടു ഫെഫ്ക ഇപ്പോൾ അങ്ങനെ ഒരു എഗ്രിമെന്റ് ഇനിയും കൊണ്ട് വരുന്നതാണ്.
അത് ഞങ്ങൾക്ക് മാത്രമല്ല സിനിമയിലെ മറ്റു അംഗങ്ങൾക്കും ഈ കാര്യം ബാധകം ആണ്, ചില നടിനടന്മാർ
സിനിമയുടെ എഡിറ്റിംഗ് രംഗം കാണിച്ചാല് ബാക്കിയിൽ അഭിനയിക്കൂ എന്നുള്ള നിലപടാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/fefka2.jpg?resize
=873%2C542&ssl=1)

ഇതൊക്കെ എവിടെങ്കിലും കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ്.  തങ്ങൾക്ക് ആവശ്യമുള്ള
റീ എഡിറ്റിങ് സംവിധായകർക്ക് വലിയ ബുദ്ധിമുട്ടു ആണ് നൽകുന്നത്. ആരൊക്കെയാണ് ഇനിയും ഇതൊന്നും
അംഗീകരിക്കാത്തത് അവരുടെ പേരുകൾ പിന്നാലെ തന്നെ പ്രഖ്യാപിക്കും ബി ഉണ്ണി കൃഷ്ണൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/fefka3.jpg?resize
=761%2C540&ssl=1)
