# ആക്ഷനും കട്ടിനും ഇടയിലുള്ള ഏതാനം മിനിറ്റുകൾ വളരെ വിലപ്പെട്ടതാണ് മോഹൻലാൽ !!

- Link: https://ml.b4blaze.com/film-news/b-unnikrishanan-about-mohanlal
- Published: 2022-02-16T11:53:32+05:30
- Author: Rahul

മൊവ്വാഹന്ലാലിനെ നായകനാക്കി ബി ഉണ്ണി കൃഷ്ണൻ ഒരുക്കുന്ന ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്.
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ്
എത്തുന്നത്. ഫെബ്രുവരി പുറത്തിറങ്ങിരുന്ന ചിത്രത്തിന്റെ തീം സോങ് അണിയറ പ്രവർത്തകർ 
കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിനിടയിൽ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ
പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തെലുങ്ക് സിനിമ ജനതഗാരേജിൽ മോഹൻലാൽ അഭിനയിക്കുന്നതിനിടയിൽ
അതിന്റെ സംവിധായകനുമായുള്ള അനുഭവമാണ് ബി ഉണ്ണികൃഷ്‌ണൻ പങ്ക് വെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Mohanlal_BUnnikrishnan.
jpg?resize=750%2C500&ssl=1)

തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകനായ കൊരട്ടാല ശിവ മോഹൻലാലിനോട് അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച്
പരാതി പറഞ്ഞിരുന്നു എന്നും ഇതിന് മോഹൻലാൽ നൽകിയ മറുപടി സംവിധായകനെ ഞെട്ടിച്ചു എന്നുമാണ്
ഉണ്ണികൃഷ്ണൻ പറഞ്ഞത്. തെലുങ്കിലെ പ്രധാന സംവിധായകനായ കൊരട്ടാല ശിവ മോഹൻലാലിനോട് ചോദിച്ചു
ഞാൻ ആക്ഷൻ പറഞ്ഞ് കുറച്ച് കഴിയുമ്പോൾ ആണ് ഡയലോഗ് പറയുന്നത്. പെട്ടെന്ന് പറഞ്ഞാൽ നന്നയിരുന്നു
എന്ന്. ശരിയെന്ന് മോഹൻലാൽ സമ്മതിക്കുകയും ചെയ്തു. ഷോർട്ട് എടുത്തതിന് ശേഷം മോഹൻലാൽ 
ശിവയെ അടുത്തേക്ക് വിളിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/b-unnikrishnan-mohanlal-
1024x538-1.jpg?resize=1024%2C538&ssl=1)

എന്നിട്ട് പറഞ്ഞു നിങ്ങൾ ആക്ഷൻ പറയുമ്പോൾ ഡയലോഗിന് മുൻപ് ഞാൻ എടുക്കുന്ന സമയവും ഡയലോഗ്
പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടെ തരുകയാണെങ്കിൽ അവിടെയുമാണ്
എനിക്ക് അഭിനയിക്കാൻ പറ്റുക. ശിവക്ക് ഭയങ്കര ഷോക്ക് ആയിരുന്നു സംഭവം. ജീവിതത്തിൽ തനിക്ക്
കിട്ടിയ പുതിയൊരു അനുഭവം ആയിരുന്നു എന്നാണ് ശിവ പിന്നീട് പറഞ്ഞത്. മോഹൻലാലിന്റെ വാക്കുകൾ
പുതിയ ഒരു പാഠം ആണ് തന്നതെന്ന് ശിവ പറഞ്ഞതായും ഉണ്ണികൃഷ്‌ണൻ പറയുന്നു.
