# ടിക്കറ്റെടുത്ത് സിനിമ കാണുന്ന ആർക്കും വിമർശിക്കാം, പക്ഷെ സിനിമ പോലും കാണാതെയാണ് ചില ആളുകൾ വിമർശിക്കുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ !!

- Link: https://ml.b4blaze.com/film-news/b-unnikrishnan-react-aarattu-fake-news
- Published: 2022-02-21T10:46:20+05:30
- Author: Rahul

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രംമാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ
നടക്കുന്ന വ്യാജ പ്രതികർണത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ
സംവിധായകനായ ബി ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വാക്കുകൾ : ഇപ്പോൾ നടക്കുന്ന പ്രചരണം നമ്മുടെ
എല്ലാ സിനിമക്കും നേരിടുന്ന പ്രശ്നമാണ് ഈ സിനിമക്ക് മാത്രമല്ല. ടിക്കറ്റെടുത്ത് സിനിമ
കാണുന്ന ആർക്കും വിമർശിക്കാം. അത് അവരുടെ അവകാശമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Screenshot_1-1.jpg?
resize=546%2C367&ssl=1)

ഇന്നിവിടിപ്പോൾ സംഭവിക്കുന്നത് സിനിമ പോലും കാണാതായാണ്‌ ചിലർ വിമർശിക്കുന്നത്. ഇതിപ്പോൾ
എന്തിന്റെ പേരിൽ ആയാലും തൊഴുതുകൊണ്ട് പറയുകയാണ് നിങ്ങൾക്ക് വിമർശിക്കാം എന്നാൽ ഒരു 
ചിത്രത്തെ ബോധപൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് സിനിമ മേഖലയെ മൊത്തത്തിൽ
ബാധിക്കും. ഇപ്പോൾ ഈ അവസരത്തിൽ വളരെ സന്തോഷത്തോട് കൂടി നിങ്ങളുടെ മുന്നിൽ നിൽക്കാൻ 
കഴിയുന്നത്. പ്രക്ഷകരിൽ ഞങ്ങൾക്കുള്ള വിഷ്വസം പാലിക്കപെട്ടു എന്നത് കൊണ്ടാണ്. ഞാൻ ഒന്നര
വർഷമായി ഇത്ര മുതൽമുടക്കുള്ള സിനിമ ഒറ്റിറ്റി പ്ലാറ്റഫോമിന് ഒന്നും കൊടുക്കാതെ പുറത്തിറക്കാതെ
ഇരുന്നേത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Screenshot_2-1.jpg?
resize=561%2C360&ssl=1)

ഇത് തീയറ്ററിൽ കാണേണ്ട സിനിമയാണ്, മലയത്തിലെ എക്കാലത്തെയും ഒരു താരം നായകനാകുന്ന സിനിമയാണ്.
മോഹൻലാൽ സിനിമ എന്ന രീതിയിൽ കാണേണ്ട സിനിമയാണ്.ആ സ്നേഹം പ്രേഷകർ ഈ സിനിമക്കും ഞങ്ങൾക്കും
തന്നതിൽ സന്തോഷം ഉണ്ട്.
