# ‘ബാഹുബലി ദി എപ്പിക്ക്’; ഒക്ടോബർ 31 റീ റിലീസ്, ട്രെയിലർ പുറത്ത്

- Link: https://ml.b4blaze.com/film-news/baahubali-the-epic-re-release-on-october-31-trailer-out
- Published: 2025-10-25T11:19:37+05:30
- Author: Nayana

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ദൃശ്യവിസ്മയമായി മാറിയ _ബാഹുബലി_ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ _ബാഹുബലി: ദി ബിഗിനിംഗ്_ റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാകുന്നതിന്റെ
ഭാഗമായി, ചിത്രം _‘ബാഹുബലി: ദി എപ്പിക്’_ എന്ന പേരിൽ ഒക്ടോബർ 31ന് രാജ്യത്തുടനീളം വീണ്ടും
പ്രദർശനത്തിന് എത്തും.

ഇതിനോടനുബന്ധിച്ച് 2 മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്.
അതിൽ ചിത്രത്തിലെ പ്രശസ്തമായ രംഗങ്ങളും ഐകോണിക് ഡയലോഗുകളും പുതുക്കിയ ദൃശ്യമികവോടെ 
ഉൾപ്പെടുത്തിയിരിക്കുന്നു.

2015ൽ റിലീസ് ചെയ്ത _ബാഹുബലി: ദി ബിഗിനിംങ്_, 2017ലെ രണ്ടാം ഭാഗമായ _ബാഹുബലി 2: ദി 
കൺക്ലൂഷനും_ ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രം പുനർലിഖനം ചെയ്തിരുന്നു. ഇപ്പോൾ
ഈ പ്രൗഢകഥ 4K ഗുണമേന്മയിൽ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

കേരളത്തിൽ _ബാഹുബലി: ദി എപ്പിക്_ പ്രദർശനത്തിന് എത്തിക്കുന്നത് സെഞ്ചുറി കൊച്ചുമോന്റെ
നേതൃത്വത്തിലുള്ള പ്രമുഖ വിതരണസ്ഥാപനമായ സെഞ്ചുറി ഫിലിംസാണ്.
