# ബാബ റീ റിലീസിനൊരുങ്ങുന്നു; രജനികാന്ത് പുതിയ ചിത്രത്തിനായി ഡബ് ചെയ്യുന്നു!!

- Link: https://ml.b4blaze.com/film-news/baba-release-update
- Published: 2022-11-28T13:55:07+05:30
- Author: Ajay

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 
ബാബ എന്ന സിനിമ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്ന എന്ന വാർത്ത കഴിഞ്ഞ
ദിവസം വന്നിരുന്നു.സിനിമ ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളിലെത്തുമെന്നാണ്
പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/baba-1.jpg?resize
=1280%2C720&ssl=1)

അതേ സമയം സിനിമ രജനികാന്തിന്റെ 72-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഡിസംബർ 12 ന് ബാബ
റിലീസുചെയ്യും എന്ന വാർത്തകളും വരുന്നുണ്ട്. പുതുതായി എഡിറ്റ് ചെയ്ത പുതിയ പതിപ്പിലെ
രംഗങ്ങൾക്കായി രജനികാന്ത് ഡബ്ബ് ചെയ്തതായി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്്. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള
പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർ ആകാംഷയിലാണ്.

 അതേ സമയം അഡ്വാൻസ്ഡ് ഡിഐയും മിക്സിംഗും ഉപയോഗിച്ച് സിനിമ ഇപ്പോൾ സാങ്കേതികമായി അപ്ഡേറ്റ്
ചെയ്തിട്ടുണ്ടത്രെ. മനീഷ കൊയ്രാള നായികയായി എത്തിയ സിനിമയിൽ ഗൗണ്ടമണി, സുജാത, എംഎൻ 
നമ്പ്യാർ, സയാജി ഷിൻഡെ ,ഡൽഹി ഗണേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. സിനമയ്ക്ക് സംഗീതം ഒരുക്കിയത്
എ.ആർ റഹ്‌മാനായിരുന്നു.ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ
എന്നിവർ ചേർന്നാണ്
