# ‘എന്റെ ഫാൻ ആണെന്ന് ആ നടൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’ ബാബു ആന്റണി

- Link: https://ml.b4blaze.com/film-news/babu-antoney-about-vijay
- Published: 2023-03-25T09:27:22+05:30
- Author: Rahul

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് ‘ലിയോ’. സിസിനിമയുടെ ആദ്യ
ഷെഡ്യൂൾ കാശ്മീരിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.അടുത്ത ഷെഡ്യൂൾ ചെന്നൈയിലാണ്. സിനിമയിൽ
മലയാളി താരം ബാബു ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/babu-a.jpg?resize
=1280%2C720&ssl=1)

വിജയ്ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബാബു 
ആന്റണി .”സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണവിജയ്.
എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ 
ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും താരം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ 
ഞെട്ടിപ്പോയെന്നും അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ടെന്നുമാണ്
ബാബു ആന്റണി പറഞ്ഞത്. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകൾ 
ലഭിച്ചിട്ടുണ്ടെന്നും വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു
അനുഗ്രഹമായി കാണുന്നു”ബാബു ആന്റണി കുറിച്ചു.

 തൃഷയാണ് സിനിമയിലെ നായിക. ബാബു ആന്റണിയെ കൂടാതെ മലയാളി താരങ്ങളായ നരേൻ, മാത്യു തോമസ്
എന്നിവരോടപ്പം സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി
ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയും സിനിമയിലുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ
ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.മാസ്റ്ററിന് ശേഷം ലോകേഷുംവിജയിയും
ഒന്നിക്കുന്ന ചിത്രമാണ് ലിയോ.
