# പുതിയ മ്യൂസിക് വീഡിയോയുമായി ബാബു ആന്റണി..!!

- Link: https://ml.b4blaze.com/film-news/babu-antony-new-music-album-out
- Published: 2022-04-24T13:40:18+05:30
- Author: Rahul

താന്‍ പാടിയ പാട്ടുകളുമായി നടന്‍ ബാബു ആന്റണി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ മ്യൂസിക് ആല്‍ബവുമായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍
എത്തിയിരിക്കുന്നത്. ബാബു ആന്റണിയുടെ ഗാനങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി
മാറാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി തന്നെ പാടി അഭിനയിച്ച് പുറത്തിറക്കിയ ആല്‍ബം സോംഗ്
ആണ് ആരാധകര്‍ക്കടിയില്‍ ശ്രദ്ധ നേടുന്നത്. ബാബു ആന്റണിയുടേത് തന്നെയാണ് പാട്ടിന്റെ 
ആശയവും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/babu-antony-300x161.
jpg?resize=1152%2C618&ssl=1)

ഒരു ക്രിസ്തീയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിശ്വാസം ഒരു ക്രൂരനായ
മനുഷ്യനെ എങ്ങനെ മാറ്റി എടുക്കുന്നു എന്നാണ് വീഡിയോയിലൂട കാണിച്ചിരിക്കുന്നത്. ഗാനം
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് 
ശേഷം ബാബു ആന്റണി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വരികയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Babu_Antony-1-300x150.
jpg?resize=1152%2C576&ssl=1)

നായക കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ് എന്നതും ശ്രദ്ധേയമാണ്. ഒമര്‍ലുലു
സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പവര്‍സ്റ്റാര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ
ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍
ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തിലാണ് അടുത്തിടെ സ്വിച്ചോണ്‍ നടന്നത്.

![omar-lulu-power-star-casting-call](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/omar-lulu-power-star-casting-call-300x157.jpg?resize=1152%2C603&
ssl=1)

ഒമര്‍ ലുലുവിന്റെ പതിവ് സിനിമാ സ്റ്റൈലില്‍ നിന്ന് മാറി ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള
ഒരു സിനിമയായിരിക്കും ഇതെന്നാണ് കരുതുന്നത്. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നായകനായി
തിരിച്ചെത്തുന്ന ബാബു ആന്റണിയുടെ പുതിയ സിനിമയ്ക്കായി ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 
