# നിങ്ങളുടെ ഇഷ്ടപ്രകാരം! 90കളുടെ സ്‌റ്റൈല്‍ പുറത്തെടുത്ത് ബാബു ആന്റണി!!

- Link: https://ml.b4blaze.com/film-news/babu-antony-shared-power-star-movie-look
- Published: 2022-06-01T12:26:44+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. വര്‍ഷങ്ങള്‍ക്ക്
ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫോട്ടോകള്‍
സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുമ്പാകെ പങ്കുവെച്ചത്. പഴയ ഹീറോയെ അതേ ലുക്കില്‍ 
തിരിച്ചു കിട്ടിയതിന്റെ ആവേശത്തിലാണ് ഈ ഫോട്ടോ കണ്ട ആരാധകര്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/babu-antony34.jpg?
resize=526%2C761&ssl=1)

നിങ്ങളുടെ ആഗ്രഹ പ്രകാരം, 2022ല്‍ തൊണ്ണൂറുകളുടെ സ്റ്റൈലില്‍, പവര്‍സ്റ്റാര്‍ എന്ന 
സിനിമയില്‍ നിന്നൊരു ഫോട്ടോ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
സിനിമകളില്‍ വാഹനങ്ങളില്‍ നിന്ന് ചാടി ഇറങ്ങി നീട്ടി വളര്‍ത്തിയ മുടിയൊക്കെ ഒന്ന് കുടഞ്ഞു
ബനിയനു മുകളില്‍ ഷര്‍ട്ടും വെള്ള ഷൂവും ഇട്ടു ബാബു ആന്റണിയുടെ ഒരു എന്‍ട്രി ഉണ്ട്..
എത്ര ക്ലീഷേ ആണെന്ന് പറഞ്ഞാലും അദ്ദേഹത്തിന്റെ ഈ ലുക്ക് എന്ന് ടിവിയില്‍ കാണുമ്പോഴും
രോമാഞ്ചമാണെന്നാണ് ആരാധകര്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/babu-34.jpg?resize
=507%2C540&ssl=1)

അതുപോലെ ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍
അഭിനയിക്കുന്നത്. പവര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്ക്
ഒരുപാട് പ്രാധാന്യം നല്‍കി പുറത്തിറക്കുന്ന സിനിമയാണ്.

![omar-lulu-power-star-casting-call](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/omar-lulu-power-star-casting-call.jpg?resize=1200%2C628&ssl=1)

ഒമര്‍ ലുലുവിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമ ആയത് കൊണ്ടും, 
ബാബു ആന്റണി എന്ന മലയാളികളുടെ പവര്‍സ്റ്റാറിന്റെ തിരിച്ചു വരവ് ആയതുകൊണ്ടും ഈ സിനിമയില്‍
പ്രേക്ഷകര്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്.
