# മമ്മൂട്ടിയെ നമുക്ക് ബന്ധപ്പെടാൻ പോലും ഭയങ്കര പാടാണ്, ബാബു നമ്പൂതിരി

- Link: https://ml.b4blaze.com/film-news/babu-namboodiri-about-mohoanlal-and-mammootty
- Published: 2023-11-16T14:45:52+05:30
- Author: Devika

നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷത്തിൽ എത്തി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ്
ബാബു നമ്പൂതിരി. ഏകദേശം ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്.
ഈ കാലയളവിനുള്ളിൽ വില്ലനായും സഹതാരമായും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങാൻ ബാബു നമ്പൂതിരിക്ക്
കഴിഞ്ഞു. വ്യക്തി ജീവിതത്തിലും നമ്പൂതിരി തന്നെയാണ് ഇദ്ദേഹം. സിനിമകളിൽ മാത്രമല്ല, 
സീരിയലുകളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ
അടുത്തിടെ ബാബു നമ്പൂതിരി മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയേയും കുറിച്ചും പറഞ്ഞ ചില
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal1-1.jpg?
resize=1080%2C1350&ssl=1)

മമ്മൂട്ടിയുമ്മയും മോഹൻലാലുമായും എല്ലാം തനിക് അടുപ്പം ഉണ്ടെന്നും എന്നാൽ ഏറ്റവും കൂടുതൽ
ഇന്റിമസി തോന്നിയിട്ടുള്ളത് മോഹൻലാലിനോട് ആണെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്. നിരവധി
തവണ മോഹൻലാലിനെ ഫോൺ വിളിച്ചിട്ടുണ്ട് താൻ. തന്റെ ഫോൺ കോൾ വരുമ്പോൾ എടുക്കാൻ പറ്റാത്ത
സാഹചര്യം ആണെങ്കിൽ ലാൽ അതിനു ശേഷം തന്നെ തിരിച്ച് വിളിക്കാറുണ്ട്. കാര്യങ്ങൾ എല്ലാം
അന്വേഷിക്കാറുമുണ്ട്. എന്നാൽ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ട് മമ്മൂട്ടിയെ ആണ്. മമ്മൂട്ടിയെ
കോൺടാക്റ്റ് ചെയ്യാൻ നല്ല പ്രയാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mammootty2-1.jpg?
resize=911%2C530&ssl=1)

താനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി തങ്ങൾ ഒന്നിച്ച് അഭിനയിക്കുമ്പോൾ തന്നെ പ്രകടമാകാറുണ്ട്.
എന്നാൽ ഏറ്റവും കൂടുതൽ ഒന്നിച്ച് യാത്രകൾ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം ആണ്. എന്നാൽ
ഇപ്പോള്‍ കംപയര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്റിമസി കാണിക്കുന്നത് ലാലാണ് എന്ന് തോന്നിയിട്ടുണ്ട്.
അത് കപടമാണായേന്നറിയില്ലെന്നും അങ്ങനെ കള്ളം കാണിക്കേണ്ട ഒരു ആവശ്യം മോഹൻലാലിന് ഇല്ലല്ലോ
എന്നുമാണ് ബാബു നമ്പൂതിരി ചോദിക്കുന്നത്.
